ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ ചെയ്യരുത്; റെഡ് അലേർട്ട് പിൻവലിച്ചെങ്കിലും ജാഗ്രത തുടരണമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക്

Spread the love

 

കോട്ടയം: കോട്ടയം ജില്ലയിൽ റെഡ് അലേർട്ട് പിൻവലിച്ചെങ്കിലും ജനങ്ങൾ ജാഗ്രത തുടരണമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക് അറിയിച്ചു.

video
play-sharp-fill

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും കുട്ടികളോ മുതിർന്നവരോ നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കുവാനോ മീൻ പിടിക്കുവാനോ പോകാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്. മഴക്കാലത്ത് മണ്ണിടിച്ചിലിന് സാഹചര്യം ഉള്ളതിനാൽ മതിലുകൾ, കുന്നിൻ ചെരിവുകൾ, മൺതിട്ടകൾഎന്നിവിവിടങ്ങളിൽ നിന്നും അകലം പാലിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസിന്റെയും ഫയർഫോഴ്സിന്റെയും അടക്കമുള്ള അത്യാവശ്യ ഹെൽപ്പ് ലൈൻ നമ്പറുകൾ മൊബൈൽ ഫോണിൽ സേവ് ചെയ്തു വയ്ക്കുകയോ എവിടെയെങ്കിലും കുറിച്ചിടുകയോ ചെയ്യേണ്ടതാണ്.

അപകട സാഹചര്യം ഉണ്ടായാൽ ഉടൻതന്നെ ഫയർഫോഴ്സിനെയോ പോലീസിനെയോ വിളിച്ചു വിവരം അറിയിക്കേണ്ടതാണെന്നും ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തിൽ പറയുന്നു.