കോട്ടയത്ത് ഗതാഗത നിയന്ത്രണങ്ങൾ ; ഉമ്മൻചാണ്ടിയുടെ വിലാപയാത്ര എത്തുന്നതിനോടനുബന്ധിച്ച് ജില്ലയിൽ ഗതാഗത ക്രമീകരണങ്ങള്‍ ഒരുക്കി കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി  

Spread the love

സ്വന്തം ലേഖകൻ   

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കും, തുടര്‍ന്നുള്ള സംസ്കാര ചടങ്ങിനുമായി കോട്ടയം ജില്ലാ പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഒരുക്കികഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് പറഞ്ഞു.

ഇതിനായി 2000 ത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലയിൽ രണ്ടുദിവസത്തെ ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group