കോട്ടയം ജില്ലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ ആദരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രതിഭാ സംഗമം നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം ജില്ലയിലെ എസ്.എസ്.എൽ.സി / പ്ലസ്സ് ടു ക്ലാസ്സുകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കുവാൻ പ്രതിഭാസംഗമം നടത്തി. കോട്ടയം ജില്ലാപഞ്ചായത്തും ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റും സംയുക്തമായാണ് പരിപാടി നടത്തിയത്.

സഹകരണ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. വി. എൻ. വാസവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി സ്വാഗതം ആശംസിച്ചു.ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ഡയറക്ടർ സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈറ്റ് ലൈൻസ് മീഡിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മുൻസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ലൈറ്റ് ലൈൻസ് ചീഫ് എഡിറ്റർ അനൂപ് കെ. എം, വിദ്യാഭ്യാസ വകുപ്പ്, വിദ്യാകിരണം ജില്ലാ കോർഡിനേറ്ററായ കെ. ജെ. പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു.

എം. ഡി. സെമിനാരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മൂവായിരത്തിലധികം പ്രതിഭകൾ പങ്കെടുത്തു. ചടങ്ങിൽ വിമുക്തി കോട്ടയം നടപ്പിലാക്കുന്ന ലഹരി വിമുക്ത മെഗാക്വിസ് ലോഗോ പ്രകാശനം ചെയ്തു.