കോട്ടയം ഉൾപ്പെടെയുള്ള ജില്ലാ സെഷന്‍സ് ജഡ്ജിമാരുടെ സ്ഥലംമാറ്റപ്പട്ടികയും നിയമനപ്പട്ടികയും ഹൈക്കോടതി പ്രസിദ്ധീകരിച്ചു; പതിനേഴുപേർക്ക് സ്പെഷ്യല്‍ കോടതി ജഡ്ജിമാരായി സ്ഥാനക്കയറ്റം ലഭിച്ചു; വിശദവിവരങ്ങൾ അറിയാം
കൊച്ചി: ജില്ലാ- സെഷന്‍സ് ജഡ്ജിമാരുടെ സ്ഥലംമാറ്റപ്പട്ടികയും നേരിട്ടുള്ള നിയമനപ്പട്ടികയും ഹൈക്കോടതി പ്രസിദ്ധീകരിച്ചു. പതിനേഴുപേർക്ക് സ്പെഷ്യല്‍ കോടതി ജഡ്ജിമാരായി സ്ഥാനക്കയറ്റം ലഭിച്ചു; സബ് ജഡ്ജ്, ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് നിയമനം ലഭിച്ചവരുടെ പട്ടിക താഴെ. ബ്രാക്കറ്റില്‍ പുതിയ നിയമനം.
കൊല്ലം അഡിഷണല്‍ ജില്ലാ സെഷന്‍സ് ഒന്ന് ജഡ്ജി പി. മായാദേവി (കൊല്ലം ലേബര്‍കോടതി ജഡ്ജ് ), കൊല്ലം അഡിഷണല്‍ ജില്ലാ സെഷന്‍സ് രണ്ട് ജഡ്ജി റോയ് വര്‍ഗീസ് (കൊല്ലം അഡിഷണല്‍ ജില്ലാ സെഷന്‍സ് ഒന്ന് അധികച്ചുമതല). കോഴിക്കോട് കെ വാറ്റ് അഡിഷണല്‍ ബെഞ്ച് ജുഡിഷ്യല്‍ അംഗം ടി.കെ. നിര്‍മ്മല (തലശേരി എം.എ.സി.ടി), പുനലൂര്‍ എഫ്.ടി.എസ്.സി സ്പെഷ്യല്‍ ജഡ്ജി എ. അബ്ദുള്‍ ജലീല്‍ (പുനലൂര്‍ എം.എ.സി.ടി), തലശേരി അഡി. ജില്ലാ ജഡ്ജി മൂന്ന് ജോസ് എന്‍. സിറിള്‍ (നെടുമങ്ങാട് കുടുംബകോടതി), പത്തനംതിട്ട എം.എ.സി.ടി ജഡ്ജി ഡോ. പി.കെ. ജയകൃഷ്ണന്‍ (പത്തനംതിട്ട ജില്ല സെഷന്‍സ് മൂന്ന് കോടതി).
മഞ്ചേരി അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ടി.എച്ച്. രജിത (മഞ്ചേരി എം.എ.സി.ടി), പത്തനംതിട്ട ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതി ജഡ്ജി എസ്. ശ്രീരാജ് (പത്തനംതിട്ട എം.എ.സി.ടി), മഞ്ചേരി ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി ജഡ്ജി പി.ടി. പ്രകാശന്‍ (മാനന്തവാടി എസ്.സി -എസ്.ടി ആക്‌ട് സ്പെഷ്യല്‍ കോടതി), കാസര്‍കോട് അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ.വി. ഉണ്ണിക്കൃഷ്ണന്‍ (കാസര്‍കോട് ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി).
Whatsapp Group 1 | Whatsapp Group 2 |Telegram Group
കല്‍പ്പറ്റ എം.എ.സി.ടി ജഡ്ജി എസ്.കെ. അനില്‍കുമാര്‍ (കല്‍പ്പറ്റ ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി), പുനലൂര്‍ എം.എ.സി.ടി ജഡ്ജി മുഹമ്മദ് റായിസ് (പുനലൂര്‍ ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി), മഞ്ചേരി എം.എ.സി.ടി ജഡ്ജി പി.എസ്. ബിനു (പത്തനംതിട്ട ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി), തലശേരി അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. ഷൈന്‍ (കൊടുങ്ങല്ലൂര്‍ ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി).
കല്‍പ്പറ്റ ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി ജഡ്ജി ഹരിപ്രിയ നമ്ബ്യാര്‍ (സുല്‍ത്താന്‍ ബത്തേരി ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി), കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേകകോടതി ജഡ്ജി കെ. പ്രിയ (കോഴിക്കോട് ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി), നെയ്യാറ്റിന്‍കര അബ്കാരി സ്പെഷ്യല്‍ അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കവിത ഗംഗാധരന്‍ (നെയ്യാറ്റിന്‍കര ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി), തിരുവനന്തപുരം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് – നാല് പ്രസൂന്‍ മോഹനന്‍ (കാട്ടാക്കട ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി), മാനന്തവാടി എസ്.സി -എസ്.ടി ആക്‌ട് സ്പെഷ്യല്‍ കോടതി ജഡ്ജി കെ. പി. ജോയി (നിലമ്ബൂര്‍ ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി).
കുന്നംകുളം ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി ജഡ്ജി ടി.ആര്‍. റീനദാസ് (കൊട്ടാരക്കര ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി), കോഴിക്കോട് ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി ജഡ്ജി കെ. രാജേഷ് (മഞ്ചേരി ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി ഒന്ന്), നെയ്യാറ്റിന്‍കര ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി ജഡ്ജി എസ്. രശ്മി (മഞ്ചേരി ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി രണ്ട്), പറവൂര്‍ അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി രണ്ട് ആര്‍.ടി. പ്രകാശ് (അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഒന്ന്).
*ബാറില്‍നിന്ന് നേരിട്ട് അഡിഷണല്‍ ജില്ല, സെഷന്‍സ് ജഡ്ജിമാരായി നിയമിക്കപ്പെട്ടവര്‍: കോട്ടയം ചൊവ്വൂര്‍ അരീത്തടത്തില്‍ എ.വി. ടെല്ലസ് (മഞ്ചേരി അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി), തിരുവനന്തപുരം പാറശാല തോട്ടംവീട്ടില്‍ ആര്‍. മധു (കോഴിക്കോട് അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി), കോട്ടയം ചങ്ങനാശേരി തുരുത്തി കല്ലടിവീട്ടില്‍ റൂബി കെ. ജോസ് (തലശേരി അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി), തിരുവനന്തപുരം പേരുകാവ് പത്മഗിരിയില്‍ വി. ജ്യോതി (നോര്‍ത്ത് പറവൂര്‍ അഡിഷണല്‍ ജില്ലാ സെഷന്‍സ് രണ്ട് ജഡ്ജി), എറണാകുളം വെണ്ണല അട്ടാണിയേടത്ത് ജെ. വിമല്‍ (തലശേരി അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി).
17 ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജിമാര്‍ക്ക് സ്പെഷ്യല്‍ കോടതി ജഡ്ജിമാരായി സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്.