
കോട്ടയം: ജനറല്‍ ആശുപത്രിയില്‍ 23 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച മെഡിക്കല്‍ റെക്കോര്‍ഡ്സ് ലൈബ്രറി മന്ദിരത്തിന്‍റെയും പതോളജി-മൈക്രോബയോളജി ലാബുകളുടെയും ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് മന്ത്രി വി.എന്‍വാസവന്‍ നിര്‍വഹിക്കും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എംപിമാരായ തോമസ് ചാഴികാടന്‍, ജോസ് കെ. മാണി, എന്നിവര്‍ മുഖ്യാതിഥികളാകും.
കോട്ടയം ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജ് എന്‍എസ്‌എസ് ക്യാമ്ബ് പുനര്‍ജനിയുടെ ഫ്ളാഗ് ഓഫ് ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.എസ്. ശരത്ത്, അംഗങ്ങളായ പി.എസ്. പുഷ്പമണി, ജെസി രാജന്‍, ടി.എന്‍. ഗിരീഷ് കുമാര്‍, മഞ്ജു സുജിത്, നഗരസഭാംഗം സിന്‍സി പാറയില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, എന്‍എച്ച്‌എം. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. അജയ് മോഹന്‍, സൂപ്രണ്ട് ഡോ. ആര്‍. ബിന്ദുകുമാരി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ടി.കെ. ബിന്‍സി എന്നിവര്‍ പങ്കെടുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group