video
play-sharp-fill
കോട്ടയം ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർമാർക്കു കൊറോണ ഭീതി: ഡോക്ടർമാരില്ലാതെ ആശുപത്രിയിൽ ഗർഭിണികളടക്കമുള്ളവർ  വലയുമ്പോൾ, അവധിയെടുക്കാതെ മുങ്ങിയ  ഡോക്ടർ യു.കെയിൽ കറങ്ങി നടക്കുന്നു

കോട്ടയം ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർമാർക്കു കൊറോണ ഭീതി: ഡോക്ടർമാരില്ലാതെ ആശുപത്രിയിൽ ഗർഭിണികളടക്കമുള്ളവർ വലയുമ്പോൾ, അവധിയെടുക്കാതെ മുങ്ങിയ ഡോക്ടർ യു.കെയിൽ കറങ്ങി നടക്കുന്നു

ഏ കെ ശ്രീകുമാർ

കോട്ടയം: ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ രണ്ടു ഡോക്ടർമാർ അടക്കം കൊവിഡ് ക്വാറന്റയിനിൽ കഴിയുന്നതിനിടെ അനധികൃത അവധിയെടുത്ത ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടർ വിദേശത്ത്. ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ.മനോജ് നൈനാനാണ് അനധികൃതമായി അവധിയെടുത്ത് വിദേശത്തു പോയിരിക്കുന്നത്.

കഴിഞ്ഞ മാർച്ചിലാണ് ഇദ്ദേഹം യു.കെയിലേയ്ക്കു പോയത്. സർക്കാരിനെയോ ആരോഗ്യ വകുപ്പിനെയോ കൃത്യമായി അവധി അറിയിക്കാതെയാണ് ഇദ്ദേഹം വിദേശത്തേയ്ക്കു പോയത്. ഇദ്ദേഹത്തിന്റെ അവധി അനധികൃതമാണ് എന്നു കണ്ടതിനെ തുടർന്നു ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദുകുമാരിയും, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ആശാറാണിയും പല തവണ ഇദ്ദേഹവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ഉണ്ടായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവധിയിലാണെന്ന വിവരം ഇതുവരെയും കൃത്യമായി ജില്ലാ ജനറൽ ആശുപത്രി അധികൃതരെയോ, ആരോഗ്യ വകുപ്പ് അധികൃതരെയോ അറിയിക്കാൻ ഡോക്ടർ തയ്യാറായിട്ടില്ല. മാത്രവുമല്ല സർക്കാർ ഡോക്ടർമാർ അവധി എടുത്ത് വിദേശത്തേക്ക് പോകണമെങ്കിൽ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അനുമതി വേണമെന്നിരിക്കേ ഡോ.മനോജ് ഇത്തരത്തിൽ അനുമതി വാങ്ങിയിട്ടില്ലന്നാണ് തേർഡ് ഐ ന്യൂസിന് ലഭിക്കുന്ന വിവരം

കഴിഞ്ഞ മാർച്ചിലാണ് ഇദ്ദേഹം ഒരു മാസത്തെ അവധിയെടുത്ത് യു.കെയിൽ ഭാര്യയുടെ സമീപത്തേയ്ക്കു പോയത്. എന്നാൽ, ഇതു സംബന്ധിച്ചുള്ള അറിയിപ്പുകളൊന്നും തന്നെ ഡോക്ടർ കൃത്യമായി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നില്ല.

കൊവിഡ് പശ്ചാത്തലത്തിൽ നിലവിൽ ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. നിലവിൽ ഗൈനക്കോളജി വിഭാഗത്തിലെ ഈ ഡോക്ടർ അവധിയിലായതിനാൽ, പകരം ഒരു ഡോക്ടറെ നിയമിക്കാനും സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഈ ഡോക്ടർ അനധികൃതമായി അവധിയിലാണെന്നു സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. ഇത്തരത്തിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിൽ മാത്രമേ ജില്ലാ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിലേയ്ക്കു താല്കാലികമായെങ്കിലും മറ്റൊരു ഡോക്ടറെ നിയമിക്കാൻ സാധിക്കൂ.