play-sharp-fill
കോട്ടയം അടക്കം അഞ്ചു ജില്ലകളിൽ ഇന്ന് അവധി: ജില്ലയിൽ കനത്ത മഴ തുടരുന്നു

കോട്ടയം അടക്കം അഞ്ചു ജില്ലകളിൽ ഇന്ന് അവധി: ജില്ലയിൽ കനത്ത മഴ തുടരുന്നു

സ്വന്തം ലേഖകൻ

കോട്ടയം:  കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് കോട്ടയം അടക്കം ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം , കോഴിക്കോട്​,മലപ്പുറം, കണ്ണൂര്‍,ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് വ്യാഴാഴ്ച ജില്ലകലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.  മലപ്പുറത്ത് പ്രഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍, മദ്രസകള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്.അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. കോഴിക്കോട്​ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്​ അവധിയായിരിക്കും.

വയനാട്ടില്‍അംഗന്‍ വാടികള്‍ക്കും അവധി ബാധകമാണ്‌. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളുകള്‍ക്ക്‌ അവധി ബാധകമായിരിക്കില്ല.
ജില്ലയിലെ പ്രഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group