കോട്ടയം ജില്ലയിൽ 326 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 182 പേര്‍ രോഗമുക്തരായി

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ജില്ലയിൽ 326 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 326 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 182 പേര്‍ രോഗമുക്തരായി. 5161 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

video
play-sharp-fill

രോഗം ബാധിച്ചവരില്‍ 155 പുരുഷന്‍മാരും 149 സ്ത്രീകളും 22 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 70 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2640 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 346789 പേര്‍ കോവിഡ് ബാധിതരായി. 341235 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16522 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 30

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ – 17

ആര്‍പ്പൂക്കര – 13

തൃക്കൊടിത്താനം -12

ചങ്ങനാശ്ശേരി – 11

കാഞ്ഞിരപ്പള്ളി, മണിമല, അയര്‍ക്കുന്നം, ചിറക്കടവ്, കടുത്തുരുത്തി – 10

വാകത്താനം – 9

കരൂര്‍, വിജയപുരം, ഞീഴൂര്‍ – 8

എരുമേലി, ഏറ്റുമാനൂര്‍, കങ്ങഴ, മീനച്ചില്‍ -7

പാറത്തോട്, വൈക്കം, തിടനാട്, മാടപ്പള്ളി, വാഴൂര്‍, പാമ്പാടി, ഭരണങ്ങാനം – 6

പുതുപ്പള്ളി, മുത്തോലി, എലിക്കുളം – 5

മുളക്കുളം, കിടങ്ങൂര്‍ – 4

വെള്ളൂര്‍, ഈരാറ്റുപേട്ട്, അതിരമ്പുഴ, കറുകച്ചാല്‍, കുറിച്ചി, മുണ്ടക്കയം, കൂട്ടിക്കല്‍, മണര്‍കാട്, വാഴപ്പള്ളി, അയ്മനം, കല്ലറ – 3

മീനടം, കാണക്കാരി, വെച്ചൂര്‍, മേലുകാവ്, ഉഴവൂര്‍, നീണ്ടൂര്‍, വെള്ളാവൂര്‍, തലപ്പലം, പള്ളിക്കത്തോട്, അകലക്കുന്നം, കൂരോപ്പട – 2

കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി, തലയോലപ്പറമ്പ്, തിരുവാര്‍പ്പ്, പനച്ചിക്കാട്, മറവന്‍തുരുത്ത്, തലയാഴം, കടപ്ലാമറ്റം, നെടുംകുന്നം, രാമപുരം, പൂഞ്ഞാര്‍, പായിപ്പാട് – 1