
കൊച്ചി: ജില്ലാ കോടതികളിലെ കേസുകളുടെ വിവരങ്ങള്‍ കക്ഷികള്‍ക്കും അഭിഭാഷകർക്കും ഇനി വാട്സ് ആപ്പ് മുഖേന ലഭിക്കും.
ജില്ലാ പ്രിൻസിപ്പല്‍ കോടതി മുതല്‍ മുൻസിഫ് കോടതി വരെയാണ് ഈ സൗകര്യം ലഭ്യമാകുക. നേരത്തെ ഹൈക്കോടതി വിവരങ്ങള്‍ വാട്സ് ആപ്പില്‍ ലഭ്യമാക്കിയിരുന്നു.
ഡിസ്ട്രിക്ട് കോർട്ട് കേസ് മാനേജ്മെന്റ് സിസ്റ്റത്തില്‍നിന്ന് മാത്രമേ സന്ദേശം ലഭ്യമാകൂവെന്നതിനാല്‍ സിസ്റ്റത്തില്‍ വാട്സ് ആപ്പ് നമ്പർ ലഭ്യമാക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


