
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയ്ക്ക് ദേശീയ തലത്തിൽ ആദരം.ജില്ലാ ഭരണകൂടത്തിന്റെ വെബ് സൈറ്റിന് കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ‘ഗോൾഡ്’ ദേശീയ പുരസ്കാരം ലഭിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയും ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ബീനാ സിറിൾ പൊടിപാറയും പുരസ്കാരം ഏറ്റുവാങ്ങി.
ന്യൂഡൽഹി വിഗ്യാൻ ഭവനിലെ പ്ലീനറി ഹാളിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം വിതരണംചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെബ്സൈറ്റുകൾക്കായി കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്ന മികച്ച വെബ്സൈറ്റ്, മൊബൈൽ സംരംഭക വിഭാഗങ്ങളിലാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നൽകുന്ന പുരസ്കാരത്തിന് ജില്ലയുടെ വെബ് സൈറ്റ് (kottayam.gov.in ) അർഹമായത്.
നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് വെബ്സൈറ്റ് രൂപകൽപന ചെയ്തത്.



