
ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ പെൺകുട്ടി: 2 മാസം പ്രായമുണ്ട് : കുട്ടി സുഖമായിരിക്കുന്നു:
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലാ ജനറൽ ആശുപത്രിയുടെ അമ്മത്തൊട്ടിലിൽ പെൺകുഞ്ഞിനെ ലഭിച്ചു. ശനിയാഴ്ച പുലർച്ചെയാണ് ആശുപത്രിയിലെ അമ്മത്തൊട്ടിൽ നിന്നും കുഞ്ഞിനെ ലഭിച്ചത്. 2 മാസം പ്രായമുള്ള കുട്ടിയാണ്.
കുഞ്ഞിനെ ഉപേക്ഷിച്ച ശേഷംഒരു സ്ത്രീ മടങ്ങി പോകുന്നത് കണ്ടവരുണ്ട്. ആശുപത്രി ജീവനക്കാർ കുഞ്ഞിനെ എടുത്ത് കുട്ടികളുടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നല്കും. തുടർനടപടികൾക്കു ശേഷം കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിലേക്ക് മാറ്റും. ഇപ്പോൾ ആശുപത്രി ജീവനക്കാരുടെ പരിചരണത്തിലാണ് കുട്ടി.
Third Eye News Live
0