video
play-sharp-fill
ജില്ലാ പൊലീസ് മേധാവിയുടെ ജനമൈത്രി യോഗത്തിൽ പങ്കെടുക്കാനെത്തിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞു: അപകടം പാറമ്പുഴ ഇറഞ്ഞാൽ പാലത്തിൽ; അപകടത്തിൽ പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

ജില്ലാ പൊലീസ് മേധാവിയുടെ ജനമൈത്രി യോഗത്തിൽ പങ്കെടുക്കാനെത്തിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞു: അപകടം പാറമ്പുഴ ഇറഞ്ഞാൽ പാലത്തിൽ; അപകടത്തിൽ പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ പൊലീസ് മേധാവിയുടെ ജനമൈത്രി യോഗത്തിൽ പങ്കെടുക്കാനെത്തിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇറഞ്ഞാൽ പാലത്തിൽ നിന്നും തോട്ടിലേയ്ക്കു മറിഞ്ഞു. വെള്ളത്തിൽ വീഴാതെ കരയ്ക്ക് ഇടിച്ച് കാർ നിന്നതോടെ വൻ ദുരന്തം ഒഴിവായി.
അപകടത്തിൽപ്പെട്ടവർ അത്ഭുതകരമായാണ് രക്ഷപെട്ടത്. ജില്ലാ റസിഡൻസ് അസോസിയേഷൻ ജില്ലാ ഭാരവാഹികളായ ഈരാറ്റുപേട്ട സ്വദേശി ശശിധരൻ, പാലാ സ്വദേശി ജോണിസി നോബിൾ (53), പ്രവിത്താനം സ്വദേശി ജോയി തോമസ് (70)എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. തിരുവഞ്ചൂർ കഞ്ഞിക്കുഴി റോഡിൽ ഇറഞ്ഞാൽ പാലത്തിലായിരുന്നു അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന മാരുതി എസ്റ്റിലോ കാർ നിയന്ത്രണം നഷ്ടമായി ഇറഞ്ഞാൽ പാലത്തിൽ നിന്നും തോട്ടിലേയ്ക്കു പതിക്കുകയായിരുന്നു.
തോടിന്റെ കൈവരിയുടെ സൈഡിൽ തട്ടിതെറിച്ച കാർ, സമീപത്തെ തിട്ടയിൽ ഇടിച്ചാണ് വീണ്. തിട്ടയിൽ തലകീഴായി കിടന്ന കാറിനുള്ളിൽ നിന്നും യാത്രക്കാരെ നാട്ടുകാർ ചേർന്ന് സാഹസികമായി പുറത്തെടുക്കുകയായിരുന്നു.
ഇതുവഴി എത്തിയ വാഹനത്തിലാണ് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച്ത്. ആരുടെയും പരിക്ക് ഗുരുരമല്ല.