അവസാന നിമിഷവും അനിശ്ചിതത്വം: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയും യുഡിഎഫിലെ തർക്കം തീരുന്നില്ല; എല്ലാ കണ്ണുകളും തിരുവനന്തപുരത്തേയ്ക്ക് …!
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ ഇരുപക്ഷവും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും, വിപ്പ് നൽകുകയും ചെയ്തതോടെ പന്ത് ഇനി കോൺഗ്രസിന്റെ കോർട്ടിൽ. തിരഞ്ഞെടുപ്പിന് ഒരു മണിക്കൂർ മാത്രം ബാക്കി നിൽക്കെ ഇതുവരെയും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതൃത്വങ്ങൾ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനത്തിൽ എത്തിച്ചേർന്നിട്ടില്ല. തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന തല നേതാക്കൾ ഇതു സംബന്ധിച്ചു തീരുമാനം എടുത്തെങ്കിൽ മാത്രമേ ജില്ലയിൽ ഇനി തീരുമാനം ഉണ്ടാകൂ എന്ന് ജില്ലാ പഞ്ചായത്ത് അംഗവും ഡിസിസി പ്രസിഡന്റുമായ ജോഷി ഫിലിപ്പ് അറിയിച്ചു.
ഇതിനിടെ കേരള കോൺഗ്രസിലെ ജോസ് കെ.മാണി വിഭാഗം അഡ്വ.സെബാസ്റ്റിയൻ കുളത്തുങ്കലിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥയായി പ്രഖ്യാപിക്കുകയും തങ്ങളെ പിൻതുണയ്ക്കുന്ന അംഗങ്ങൾക്ക് വിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. അജിത് മുതിരമലയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ജോസഫ് വിഭാഗവും അംഗങ്ങൾക്ക് വിപ്പ് നൽകി. എന്നാൽ, തിരഞ്ഞെടുപ്പ് അടുത്ത് എത്തിയിട്ടും കേരള കോ്ൺഗ്രസിലെ തർക്കം തീർക്കാൻ കോൺഗ്രസ് ഇതുവരെയും കൃത്യമായ ഇടപെടൽ നടത്തിയിട്ടില്ല. ചൊവ്വാഴ്ച രാത്രിയിൽ കോൺഗ്രസ് ചർച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരത്തിന് ഇതുവരെയും സാധിച്ചിട്ടില്ല.
നിലവിൽ 22 അംഗ ജില്ലാ പ്ഞ്ചായത്തിൽ 14 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. ആ്‌റ് അംഗങ്ങളാണ് കേരള കോൺഗ്രസിനുള്ളത്. എട്ട് അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. കേരള കോൺഗ്രസിന്റെ ആറ് അംഗങ്ങളിൽ ആര് ആരോടൊപ്പമാണ് എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. പി.സി ജോർജിന്റെ ജനപക്ഷത്തിന് നിലവിൽ ഒരു അംഗമാണ് ഉള്ളത്. ഇവർ എന്ത് നിലപാട് എടുക്കും എന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
ആറ് അംഗങ്ങളാണ് സി.പി.എമ്മിനുള്ളത്. ഒരു അംഗമാണ് സി.പി.ഐയ്ക്കുള്ളത്. ഈ സാഹചര്യത്തിൽ യുഡിഎഫിലെ തർക്കങ്ങൾ എങ്ങിനെ മുതലെടുക്കാൻ സാധിക്കുമോ എന്നാണ്് എ്ൽഡിഎഫ് നോക്കുന്നത്. അതുകൊണ്ടു തന്നെ അവസാന നിമിഷം മാത്രമേ എൽഡിഎഫും തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കൂ.