
വിവാഹ വേദിയിൽ നിലവിളക്ക് തെളിക്കാൻ പാടില്ലെന്നും ഷൂസ് മാറ്റാൻ കഴിയില്ലെന്നും വാശി പിടിച്ച് വരൻ; താലി കെട്ടിന് ശേഷം നടന്നത് നാടകീയ മുഹൂർത്തങ്ങൾ; താലി ഊരി നൽകി പെൺകുട്ടി
സ്വന്തം ലേഖകൻ
കടയ്ക്കൽ: വിവാഹവേദിയിലെ തർക്കത്തെ തുടർന്ന് കെട്ടിയ താലി വരനു തിരിച്ചു നൽകിയ പെൺകുട്ടി. പെൺകുട്ടിയെ അതേ വേദിയിൽ മറ്റൊരു യുവാവ് താലി കെട്ടി. കടയ്ക്കാവൂരാണ് സംഭവം.
കടയ്ക്കൽ ആൽത്തറമുട് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. ആൽത്താറമുട് സ്വദേശിയായ പെൺകുട്ടിയും കിളിമാന്നൂർ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹ ചടങ്ങുകളാണ് നടന്നത്. എന്നാൽ വിവാഹ വേദിയിൽ നിലവിളക്ക് തെളിക്കാൻ പാടില്ലെന്നും ഷൂസ് മാറ്റാൻ കഴിയില്ലെന്നും വരൻ വാശി പിടിച്ചു. ഇതോടെ തർക്കമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരന്റെ നിർബന്ധത്തെ തുടർന്ന് വേദിക്ക് പുറത്ത് വിവാഹം നടത്തി. എന്നാൽ താലി കെട്ടി മടങ്ങിയ സമയവും പെൺകുട്ടിയുടെ ബന്ധുക്കളും വരനുമായി വീണ്ടും തർക്കമായി. പിന്നാലെ തർക്കം ഇരുവീട്ടുകാരും തമ്മിലായി. ഇതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
പിന്നാലെ ബന്ധുക്കൾ നിർദേശച്ചത് അനുസരിച്ച് യുവാവ് കെട്ടിയ താലി പെൺകുട്ടി തിരിച്ചു നൽകി. ബന്ധുവായ യുവാവ് പെൺകുട്ടിയെ ഇതേവേദിയിൽ വെച്ച് പിന്നീട് വിവാഹം ചെയ്തു.