
സ്വന്തം ലേഖകൻ
കോട്ടയം: ഡി സി ബുക്സിന്റെ സുവര്‍ണ്ണജൂബിലി ആഘോഷവും 25-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും സെപ്റ്റംബര്‍ 9-ന് നടക്കും. വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം മാമ്മന്‍മാപ്പിള ഹാളിലാണ് പരിപാടി. ‘ഭാവിയുടെ പുനര്‍വിഭാവനം’ എന്ന വിഷയത്തില്‍ 25-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം പ്രകാശ് രാജ് നടത്തും. എഴുത്തുകാരായ സക്കറിയ, കെ ആര് മീര, മനോജ് കുറൂര്‍, എസ് ഹരീഷ്, ഉണ്ണി ആര് എന്നിവര്‍ ചേര്‍ന്ന് ഡി സി ബുക്സ് സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.
കേരള സാഹിത്യഅക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന് അധ്യക്ഷത വഹിക്കുന്ന വാര്‍ഷികസമ്മേളനത്തിന്റെ ഉദ്ഘാടനവും ഡി സി പ്രസാധന മ്യൂസിയത്തിന്റെ ലോഗോ പ്രകാശനവും മന്ത്രി വി എന്‍ വാസവന് നിര്‍വ്വഹിക്കും. ഉത്തരമേഖല ഐ ജി കെ സേതുരാമന്, നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സുവര്ണ്ണവര്ഷാഘോഷങ്ങളാണ് കോട്ടയം മാമ്മൻമാപ്പിള ഹാളില്‍ തുടക്കം കുറിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ 11-ന് ഡി സി ബുക്സ് 49-ാം വാര്‍ഷികം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, വി ജെ ജയിംസ്, ടി ഡി രാമകൃഷ്ണന്, സുനില്‍ പി ഇളയിടം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ‘വിശ്വാസം: ഭാവന, ചരിത്രം, ജീവിതം’ എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തും.
സുവര്‍ണ്ണവര്‍ഷാഘോഷങ്ങളോടനുബന്ധിച്ച് ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങ് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് നടക്കും. സച്ചിദാനന്ദന്, സക്കറിയ, ടി ഡി രാമകൃഷ്ണന്, വി ജെ ജയിംസ്, വിനോയ് തോമസ്, വി ഷിനിലാല്‍, പനമ്ബിള്ളി അരവിന്ദാക്ഷമേനോന്‍, ദുര്‍ഗ്ഗാപ്രസാദ്, ഗണേഷ് പുത്തൂര്‍, ശ്രീകാന്ത് താമരശ്ശേരി, വിജയലക്ഷ്മി എന്നിവര്‍ സുവര്‍ണ്ണജൂബിലി പുസ്തകപ്രകാശനത്തിന്റെ ഭാഗമാകും. തുടര്‍ന്ന് ഷഹബാസ് അമന് ഒരുക്കുന്ന സംഗീതവിരുന്നും സുവര്ണ്ണവര്ഷാഘോഷങ്ങളുടെ ഭാഗമായി നടക്കും.