video
play-sharp-fill

അൽക്ക കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നേതൃത്വ പരിശീലന ക്യാമ്പ്  “ദിശ2023 ” നവംബർ 18,19 തീയതികളിൽ പീരുമേട് കുടുംബയോഗ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും; സംസ്ഥാന സെക്രട്ടറി തോമസ് ജോൺ ഉദ്ഘാടനം നിർവഹിക്കും

അൽക്ക കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നേതൃത്വ പരിശീലന ക്യാമ്പ് “ദിശ2023 ” നവംബർ 18,19 തീയതികളിൽ പീരുമേട് കുടുംബയോഗ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും; സംസ്ഥാന സെക്രട്ടറി തോമസ് ജോൺ ഉദ്ഘാടനം നിർവഹിക്കും

Spread the love

ഇടുക്കി: ദിശ 2023 അലുമിനിയം ലേബർ കോൺട്രക്ട് അസോസിയേഷൻ (ALCA) കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നേതൃത്വ പരിശീലന ക്യാമ്പ് “ദിശ2023 ” നവംബർ 18 ,19 തീയതികളിൽ പീരുമേട് കുടുംബയോഗ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.

അൽക്ക സംസ്ഥാന സെക്രട്ടറി തോമസ് ജോൺ ദിശ23 ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡൻ്റ് അജോ ചെറിയാൻ അധ്യക്ഷത വഹിക്കും. ദിശ കോർഡിനേറ്റർ ഷാജി റ്റി.റ്റി സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോർജ് ജോസഫ് ദിശ2023 സന്ദേശവും നൽകും.

10 ലക്ഷം രൂപയുടെ പോസ്റ്റൽ ഇൻഷുറസിൻ്റെ പരിരക്ഷയെ പറ്റി ഇന്ത്യൻ പോസ്റ്റ് പേയ്മെൻ്റ് ബാങ്ക് കോട്ടയം ബ്രാഞ്ച് മനേജർ നിതിൻ കെ പ്രസാദ് സംസാരിക്കും
കോട്ടയം ജില്ല ജനറൽ സെക്രട്ടറി പ്രമോദ് നാരായണൻ സംഘടന വിശദികരണം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ല ട്രഷറർ പി.സി മനോജ് കൃതജ്ഞതയും,
രജേഷ് പൊൻമല നയിക്കുന്ന ക്ലാസ്സും, ഡിജി അപ്പിൻ്റെ ക്ലാസ്സ് അൽക്ക സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുൾ റഹ്മാൻ അവതരിപ്പിക്കും.

രണ്ടു ദിവസങ്ങളായി നടക്കുന്ന പരിപാടിയിൽ വിവിധ കല കായിക മൽസരങ്ങളും ഗാനമേളയും ഉണ്ടായിരിക്കും. ഷാജി കെ.എൻ ,ക്ഷേമനിധി ഒപ്പാധികാരി ജില്ല ജോയിൻ്റ് സെക്രട്ടറി നസിബ് ജില്ലാ എക്സിക്യുട്ടിവ് അംഗങ്ങളായ അഭിലാഷ് കടുത്തുരുത്തി, മനു പയ്യപ്പാടി വിഷ്ണു വൈക്കം എന്നിവർ വിവിധ വിഷയങ്ങളെപ്പറ്റി സംസരിക്കും.