
ഇന്ത്യക്കാർ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് കഴിക്കുന്നതുപോലെയാണ് എന്നാണ് യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റായ ഡോ:പളനിയപ്പൻ മാണിക്കം എന്ന ഡോ:പാലിന്റെ മുന്നറിയിപ്പ്.
ഇന്ത്യൻ വീടുകളിൽ എപ്പോഴും ലഭ്യമായ ഒന്നാണ് പാരസെറ്റമോൾ.ഈ പാരസെറ്റമോള്‍ ബ്രാൻഡായ ഡോളോ 650 കോവിഡ് 19ന്റെ വരവോടെയാണ് ഇന്ത്യയില്‍ വലിയതോതില്‍ ഉപയോഗിച്ചുതുടങ്ങിയത്.പാരസെറ്റമോളിന്റെ അമിതോപയോഗത്തെ കുറിച്ച് ആരോഗ്യവിദഗ്ധർ കാലകാലങ്ങളായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പാരസെറ്റമോളിന്റെ അമിത ഉപയോഗം കരള്‍, വൃക്ക തുടങ്ങിയ പ്രധാന അവയവങ്ങളെ ബാധിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.ഇത് ഒരു ആന്റി ഇൻഫല്‍മേറ്ററി മരുന്നല്ല. 2021 ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും പാരസെറ്റമോളിന്റെ അമിത ഉപയോഗം മൂലം 227 മരണങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. 2022 ലാകട്ടെ 261 പേരാണ് മരിച്ചത്.ശരിയായ രീതിയില്‍ ഉപയോഗിക്കുമ്പോൾ ഇത് സുരക്ഷിതമാണ്.എങ്കിലും ജാഗ്രതയോടെ കഴിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group