അടുത്ത മഹാമാരിയോ..? ആശങ്ക ഉയർത്തി ‘ഡിസീസ് എക്സ്’..!! കൊവിഡിനേക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ തയാറായിരിക്കണമെന്ന് മുന്നറിയിപ്പ് ; രോഗങ്ങളുടെ പട്ടിക പുറത്തുവിട്ട് ഡബ്ല്യുഎച്ച്ഒ
സ്വന്തം ലേഖകൻ
ജനീവ: കൊവിഡിനേക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ തയാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാനം. മുന്നറിയിപ്പിനൊപ്പം മഹാമാരിക്ക് കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടികയും ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ടു.
എബോള, സാർസ്, സിക എന്നീ രോഗങ്ങൾക്കു പുറമേ അജ്ഞാത രോഗമായ ‘ഡിസീസ് എക്സ്’ എന്നിവയും സ്ഥാനം പിടിച്ചിരിക്കുന്നത് ആശങ്കയ്ക്ക് വക വയ്ക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗത്തിന്‍റെ കാരണം തിരിച്ചറിയാത്തതിനാലാണ് ‘ഡിസീസ് എക്‌സി’ലെ ‘എക്‌സ്’ എന്ന ഘടകത്തെ അത്തരത്തില്‍ വിശേഷിക്കുന്നത്. ലോകാരോഗ്യ സംഘടന 2018 ലാണ് ഈ പദം ഉപയോഗിക്കാൻ തുടങ്ങിയത്.
അടുത്ത ഡിസീസ് എക്സ് എബോള, കൊവിഡ് എന്നിവയെ പോലെ തന്നെ ‘സൂനോട്ടിക്’ ആയിരിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ‘ഡിസീസ് എക്‌സ്’ വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയിലൂടെ ബാധിച്ചേക്കാം. രോഗകാരി മനുഷ്യനാകാമെന്നും വാദങ്ങൾ ഉയരുന്നുണ്ട്.
മാർബർഗ് വൈറസ്, ക്രിമിയൻ-കോംഗോ ഹെമറേജിക് ഫീവർ, ലസ്സ ഫീവർ, നിപ്പ, ഹെനിപവൈറൽ രോഗങ്ങൾ, റിഫ്റ്റ് വാലി ഫീവർ, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം എന്നിവയാണ് ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ ഇടം പിടിച്ച മറ്റു രോഗങ്ങൾ.