വെള്ളി നക്ഷത്രത്തിലെ ആ ചിരി നിറക്കുന്ന പെൺകുട്ടി; ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുള്ള അത്ഭുത ബാലിക; തരുണിയെകുറിച്ച് കുറിപ്പ് പങ്കുവച്ച് സംവിധായകൻ വിനയൻ

Spread the love

ബാലതാരമായി മലയാള സിനിമയിൽ കൈയ്യടി നേടിയ താരങ്ങൾ ഏറെയുണ്ട്. എന്നാൽ ഇന്ന് മലയാളികൾ ഏറെ വേദനയോടെ ഓർക്കുന്ന ഒരു മുഖമുണ്ട് വെള്ളി നക്ഷത്രം സിനിമയിലെ ആ ചിരിയുടെ പ്രകാശനം. “തരുണി സച്ച്‌ദേവിനെ” ഓർക്കാത്ത മലയാളികൾ ഇന്ന് കുറവായിരിക്കും.

video
play-sharp-fill

14ാം വയസിലായിരുന്നു തരുണിയുടെ അപ്രതീക്ഷിത വിയോഗം. അമ്മയോടൊപ്പമായിരുന്നു തരുണിയുടെ ഫ്ലൈറ്റ് യാത്ര. അമ്മയും മകളും മരിച്ചത് വിമാനം തകർത്തു. 2012 മെയ് 14 ആയിരുന്നു വിമാനാപകടം. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിലും ലോകമറിയുന്ന താരറാണിയായി മാറിയേനെ തരുണി. ഇപ്പോളിതാ വെള്ളിനക്ഷത്രം എന്ന ചിത്രത്തിനിടയിലെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് വിനയൻ. തരുണിക്കൊപ്പമുള്ള ഫോട്ടോയും അദ്ദേഹം കുറിപ്പിനൊപ്പമായി ചേർത്തിരുന്നു.

കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെ:-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓർമ്മപ്പൂക്കൾ. നാലു വയസ്സുള്ളപ്പോഴാണ് തരുണി മോൾ “വെള്ളിനക്ഷത്രം” എന്ന എൻ്റെ സിനിമയിൽ അഭിനയിക്കുന്നത്. ആ വർഷം തന്നെ സത്യത്തിലും തരുണി അഭിനയിച്ചു. രണ്ടിലും പ്രഥ്വിരാജായിരുന്നു നായകൻ. ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുള്ള ആ അത്ഭുത ബാലിക 12 വയസ്സുള്ളപ്പോൾ 2012 ൽ നേപ്പാളിൽ വച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അമ്മ ഗീതയോടൊപ്പം മരണപ്പെട്ടു”.