
‘തൃശൂർ വിട്ടു പോയില്ലെങ്കിൽ വിവരമറിയും’ ; സംവിധായകൻ വേണുവിന് ഗുണ്ടാഭീഷണി ; പൊലീസിൽ പരാതി നൽകി
സ്വന്തം ലേഖകൻ
തൃശൂർ: പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ വേണുവിന് നേരെ അക്രമ ഭീഷണി. ഫോണിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ വേണു പൊലീസിൽ പരാതി നൽകി.
സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തൃശൂരിലാണ് വേണു ഇപ്പോൾ. ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് തിരിച്ചെത്തിയ വേണുവിനെ ഹോട്ടലിലെ ഫോണിൽ വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഉടൻ തൃശൂർ വീട്ടുപോകണമെന്നും ഇല്ലെങ്കിൽ വിവരം അറിയും എന്നുമായിരുന്നു ഭീഷണി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ഭീഷണിപ്പെടുത്തിയ സമയത്ത് ഹോട്ടലിലേക്ക് വന്ന ഫോൺ കോളുകളുടെ നമ്പറുകൾ പൊലീസിനു നൽകി. നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന പണിയുടെ തിരക്കിലാണ് വേണു ഇപ്പോൾ.
Third Eye News Live
0