
സംവിധായകന് സിദ്ധിഖിന് ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നില ഗുരുതരം; നിലവില്‍ എക്മോ സപ്പോര്ട്ടിലെന്ന് ആശുപത്രി അധികൃതർ
സ്വന്തം ലേഖിക
കൊച്ചി: സംവിധായകൻ സിദ്ധിഖിനെ ഹൃദായാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചി അമൃത ആശുപത്രിയിലാണ് സിദ്ധിഖ് ചികിത്സയില്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ എക്മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ന്യൂമോണിയയും കരള്‍ രോഗബാധയും കാരണം ഏറെക്കാലമായി സിദ്ധിഖ് ചികിത്സയില്‍ കഴിയുകയാണ്. ഈ അസുഖങ്ങള്‍ കുറഞ്ഞു വരുന്നതിനിടയിലാണ് ഇന്ന് വൈകിട്ട് മൂന്നുമണിയോടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്.
ചൊവ്വാഴ്ച രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സിദ്ധിഖിന്റെ ആരോഗ്യനില വിലയിരുത്തും,.
Third Eye News Live
0