video
play-sharp-fill
മുടക്കുമുതൽ തിരികെ ആഗ്രഹിക്കാത്ത ഒരു നിർമ്മാതാവ് വന്നാൽ വാണിജ്യവിജയം നോക്കാതെ സിനിമ ചെയ്യും ; മലയാള സിനിമയുടെ പ്രിയ സംവിധായകൻ വിടവാങ്ങുന്നത് ഒരു പിടി സിനിമാ സ്വപ്നങ്ങൾ ബാക്കിയാക്കി

മുടക്കുമുതൽ തിരികെ ആഗ്രഹിക്കാത്ത ഒരു നിർമ്മാതാവ് വന്നാൽ വാണിജ്യവിജയം നോക്കാതെ സിനിമ ചെയ്യും ; മലയാള സിനിമയുടെ പ്രിയ സംവിധായകൻ വിടവാങ്ങുന്നത് ഒരു പിടി സിനിമാ സ്വപ്നങ്ങൾ ബാക്കിയാക്കി

സ്വന്തം ലേഖകൻ

കൊച്ചി : മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സച്ചി വിടവാങ്ങിയതിനന്റെ ഞെട്ടലിൽ നിന്നും സിനിമാ പ്രേക്ഷകർ ഇതുവരെ മുക്തരായിട്ടില്ല. സച്ചി ലോകത്ത് നിന്നും വിടവാങ്ങിയത് പൂർത്തിയാക്കാൻ കഴിയാത്ത ഒരുപിടി സിനിമാ സ്വപ്‌നങ്ങളുമായി.

മുടക്കുമുതൽ തിരികെ ആഗ്രഹിക്കാത്ത ഒരു നിർമ്മാതാവ് വന്നാൽ വാണിജ്യവിജയം നോക്കാതെ സിനിമ ചെയ്യും. അതൊരു രാഷ്ട്രീയ സിനിമയായിരിക്കുമെന്നും സച്ചി മുൻപ് വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരാധകർക്കായി പണം വാരി ചിത്രങ്ങൾ സംവിധാനം ചെയ്യുമ്പോഴും എഴുതുമ്പോഴും മനസിലുള്ളത് അത്തരം സിനിമകളല്ലെന്നും സച്ചി പറഞ്ഞിരുന്നു. അതോടൊപ്പം പണം മുടക്കുന്നവർക്ക് അത് തിരികെ ലഭിക്കണം എന്ന ചിന്തയാണ് വാണിജ്യ സിനിമകൾക്കൊപ്പം തുടരാൻ പ്രേരിപ്പിക്കുന്നതെന്നും സച്ചി പറഞ്ഞിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രവും നവാഗത തിരക്കഥാകൃത്തുക്കളുടെ രചനയിലുള്ള ക്രൈം ത്രില്ലറും സച്ചിയുടെ സ്വപ്‌നങ്ങളിൽ ഉണ്ടായിരുന്നു.

ഫെബ്രുവരിയിൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ആണ് സച്ചി രചനയും സംവിധാനവും നിർവഹിച്ച അവസാന സിനിമ. അനാർക്കലിയാണ് സച്ചി ആദ്യം സംവിധാനം ചെയ്ത സിനിമ.

ഡ്രൈവിങ് ലൈസൻസ്, രാമലീല, സീനിയേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്കും സച്ചി തിരക്കഥ എഴുതിയിട്ടുണ്ട്. 2007ൽ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്തയാളാണ് സച്ചി. 2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ ഒറ്റക്ക് തിരക്കഥ എഴുതാൻ ആരംഭിച്ചു.

തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെച്ചാണ് സച്ചി അന്തരിച്ചത്. ഇടുപ്പെല്ലിന് നടത്തിയ ശസ്ത്രക്രിയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു. ഇതേ തുടർന്നാണ് അന്ത്യം.