രഞ്ജിത്തിനെ കുരുക്കിയത് ഫോണ്‍ രേഖകള്‍! ലൈംഗികാതിക്രമത്തിന് പിന്നാലെ യുവനടിയെ ഫോണില്‍ വിളിച്ചു; രഞ്ജിത്തിൻ്റെ ഫോൺ കസ്റ്റഡിയിൽ

Spread the love

കൊച്ചി: ലെെംഗികാതിക്രമക്കേസില്‍ സംവിധായകൻ രഞ്ജിത്തിനെ കുരുക്കിയത് ഫോണ്‍ രേഖകള്‍ ആണെന്ന് പൊലീസ്.

video
play-sharp-fill

അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്ന് പൊലീസ് കണ്ടെത്തി. അതിക്രമം നടന്നെന്ന് പരാതിയില്‍ പറയുന്ന കാരവാനില്‍ അടക്കം തെളിവെടുപ്പ് പൂർത്തിയാക്കി രഞ്ജിത്തിനെ ഇന്നലെ വീണ്ടും റിമാൻഡ് ചെയ്തിരുന്നു. രഞ്ജിത്തിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശനിയാഴ്ച മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയ രഞ്ജിത്തിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇന്നലെ വൈകിട്ട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. ഡിജിറ്റല്‍ രേഖകള്‍ ശേഖരിച്ച ശേഷം രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഞ്ജിത്ത് നടിയെ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ ഇല്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
ജാമ്യാപേക്ഷ കോടതി നാളെ പരിഗണിച്ചേക്കും.

നടിക്ക് നേരെ കാരവനില്‍ ലൈംഗികാതിക്രമം നടന്നതായി പറയുന്ന ഫോർട്ട് കൊച്ചി ആസ്പിൻവാളിലെ ഷൂട്ടിംഗ് ലൊക്കേഷൻ, കസ്റ്റഡിയിലെടുത്ത കാരവൻ സൂക്ഷിച്ചിരിക്കുന്ന കൊച്ചി സിറ്റി എ.ആർ ക്യാമ്പ് വളപ്പ് എന്നിവിടങ്ങളില്‍ അന്വേഷണച്ചുമതലയുള്ള ഉദയംപേരൂർ വനിതാ എസ് ഐയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കാരവൻ ‌ഡ്രൈവറുടെയും ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായിരുന്നവരുടെയും മൊഴികള്‍ ശേഖരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ട് വരെ കസ്റ്റഡി അനുവദിച്ചിരുന്നെങ്കിലും ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് രഞ്ജിത്തിനെ ഇന്നലെത്തന്നെ എറണാകുളം സബ് ജയിലില്‍ വീണ്ടും റിമാൻഡ് ചെയ്തത്.