
കൊച്ചി: തുടർച്ചയായ മൂന്നാമത്തെ പീഡന പരാതിക്കൊടുവില്‍ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ പുറത്താക്കി സിനിമ സംഘടനയായ ഫെഫ്ക.
കേസില്‍ വിധി വരുന്നത് വരെ ഡയറക്ടേഴ്സ് യൂണിയനില്‍ നിന്നും റൈറ്റേഴ്‌സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിർത്തുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇപ്പോഴുണ്ടായിരിക്കുന്നത് പ്രാഥമിക നടപടിക്രമമാണെന്നും രണ്ട് യൂണിയനുകളുടെയും ജനറല്‍ സെക്രട്ടറിമാർക്ക് നിർദേശം നല്‍കിയ പ്രകാരം ഓണ്‍ലൈനായി ഒരു കമ്മിറ്റി ചേർന്ന് വിഷയത്തില്‍ നടപടിയെടുക്കുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
”സമാനമായ രീതിയില്‍ ആരോപണവിധേയരായ സിനിമാ പ്രവർത്തകർക്കെതിരേ ഇത്തരത്തിലുള്ള നടപടി തന്നെയാണ് നേരത്തെയും സംഘടന എടുത്തിട്ടുള്ളത്. നിലവില്‍ ഐ.സി.സിയില്‍ പരാതി ലഭിച്ചിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനുവരി 30-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രകാശ് വർമ നായകനായെത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് യുവനടിക്കെതിരേ അതിക്രമമുണ്ടായത്. കാരവാനില്‍വെച്ച് കയറിപിടിച്ചെന്നാണ് യുവനടിയുടെ പരാതി.
എന്നാല്‍, ഇതൊരു കള്ളക്കേസാണെന്ന് തെളിയുമെന്നായിരുന്നു എറണാകുളം സബ് ജയിലില്‍ എത്തിച്ചപ്പോള്‍ രഞ്ജിത്തിന്റെ പ്രതികരണം. ചിത്രത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള വിരോധമാണ് പരാതിക്കു പിന്നിലെന്നാണ് രഞ്ജിത്തിനോട് അടുപ്പമുള്ളവർ പറയുന്നത്.



