
സ്വന്തം ലേഖകൻ
തിരുവനന്തപുരം : അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാനവേദിയായ ടാഗോർ തിയേറ്ററിലൂടെ മദ്യപിച്ച് അപകടഭീഷണി ഉയർത്തി കാർ ഓടിച്ചതിന് സംവിധായകൻ ഉൾപ്പെടെ മൂന്നുപേർക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തു.
സംവിധായകൻ സുവീരൻ (57), സുഹൃത്തുക്കളായ പ്രകാശൻ (52), മധു (49) എന്നിവർക്കെതിരേയാണ് മ്യൂസിയം പോലീസ് കേസെടുത്തത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടകരമായ രീതിയിൽ വാഹനം വരുന്നതുകണ്ട് ചലച്ചിത്രമേളയ്ക്കെത്തിയ ഡെലിഗേറ്റുകളാണ് പോലീസിനെ വിവരം അറിയിച്ചത്. മ്യൂസിയം പോലീസ് സ്ഥലത്തെത്തി മൂവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു



