പ്രശസ്ത സംവിധായകൻ നിസാർ അന്തരിച്ചു ; കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം

Spread the love

കോട്ടയം : പ്രശസ്ത സംവിധായകൻ നിസാർ അന്തരിച്ചു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.

കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. 1994 ൽ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിസാർ തൊട്ടടുത്ത വർഷം ‘ത്രീ മെൻ ആർമി’ എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്തു.

അച്ഛൻ രാജാവ് അപ്പൻ ജേതാവ്, ന്യൂസ് പേപ്പർ ബോയ്, ഓട്ടോ ബ്രദേഴ്സ്, അപരന്മാർ നഗരത്തിൽ, കായംകുളം കണാരൻ, താളമേളം, ഡാൻസ്, മേരാം നാം ജോക്കർ, ആറു വിരലുകൾ തുടങ്ങി ഇരുപത്തിനാലോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group