
ചെന്നൈ: പ്രൊഡക്ഷന്‍ കമ്പനിയായ പിവിപി ക്യാപിറ്റല്‍ നല്കിയ കേസിൽ, സംവിധായകന് ലിംഗുസാമിക്കും സഹോദരന് സുബാഷ് ചന്ദ്രയ്ക്കും 6 മാസത്തെ തടവ് ശിക്ഷ. കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല എന്നതായിരുന്നു കേസ്. സൈദാപേട്ട കോടതിയാണ് ശിക്ഷ വിധിച്ചത്.
കാർത്തിയെയും സാമന്തയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ നിർമ്മിക്കാൻ ലിംഗുസാമി പിവിപി ക്യാപിറ്റലിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപാണ് ഇത് സംഭവിച്ചത്. സിനിമ നടന്നില്ല. എന്നാൽ കടം വാങ്ങിയ പണം തിരികെ നൽകിയില്ല. ലിംഗുസാമി നൽകിയ ചെക്ക് മടങ്ങിയതോടെയാണ് കമ്പനി പരാതി നൽകിയത്.
കേസിൽ വിധി പ്രതികൂലമായതോടെ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ് ലിംഗുസാമി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


