video
play-sharp-fill

സിനിമാ സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു ; അന്ത്യം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍

സിനിമാ സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു ; അന്ത്യം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പ്രശസ്ത സിനിമാ സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, സ്വപ്‌നാടനം, കോലങ്ങള്‍, ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക് തുടങ്ങിയവയാണ് കെജി ജോര്‍ജിന്റെ പ്രശസ്ത സിനിമകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1946 ല്‍ തിരുവല്ലയില്‍ ജനിച്ച ജോര്‍ജ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചു. രാമുകാര്യാട്ടിന്റെ മായ എന്ന സിനിമയില്‍ സഹായിയായിട്ടാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്.