play-sharp-fill
ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു ഗവർണർ രാഷ്ട്രീയക്കാരുടെ ഭാഷയിൽ സംസാരിക്കുന്നത് : സംവിധായകൻ കമൽ

ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു ഗവർണർ രാഷ്ട്രീയക്കാരുടെ ഭാഷയിൽ സംസാരിക്കുന്നത് : സംവിധായകൻ കമൽ

 

സ്വന്തം ലേഖിക

തിരുവനന്തപുരം: ചരിത്ര കോൺഗ്രസിൽ ഗവർണർ നടത്തിയ പ്രസംഗം ഭരണഘടനാ പദവിക്ക് യോജിക്കാത്തതാണെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും വലിയ ഒരു പദവി വഹിക്കുന്ന ഗവർണറെ പോലുള്ള ഒരാൾ ഇത്തരത്തിൽ സംസാരിക്കാൻ പാടില്ലായിരുന്നുവെന്ന് രാജ്യം മുഴുവൻ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു ഗവർണർ രാഷ്ട്രീയകാര്യങ്ങളിൽ അതും രാഷ്ട്രീയക്കാർ സംസാരിക്കുന്ന ഭാഷയിൽ ഇങ്ങനെ പരസ്യമായി സംസാരിക്കുന്നതെന്നും കമൽ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സംഭവം തീർച്ചയായും അപലപനീയമായാണ് തോന്നുന്നതെന്നും ഭരണഘടന പദവിയിൽ ഇരിക്കുന്നവർ രാഷ്ട്രീയം പറയുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര കോൺഗ്രസിൽ പൗരത്വ ഭേദഗതിയെ അനുകൂലിച്ച് സംസാരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വേദിയിലും സദസ്സിലും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഗവർണറെ വിമർശിച്ച് പ്രമുഖരടക്കം നിരവധി പേർ രംഗത്തെത്തുന്നുണ്ട്.