video
play-sharp-fill

ബിഷപ്പിനെതിരായ സമരം; സംവിധായകൻ ജോയ് മാത്യുവിനെതിരെ കേസ്

ബിഷപ്പിനെതിരായ സമരം; സംവിധായകൻ ജോയ് മാത്യുവിനെതിരെ കേസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് മിഠായിതെരുവിൽ പ്രകടനം നടത്തിയ നടൻ ജോയ്മാത്യു ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്സെടുത്തു. പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതിന് നിരോധിതമേഖലയാണ് മിഠായി തെരുവെന്ന് ചൂണ്ടികാട്ടിയാണ് കേസ് എടുത്തിരിക്കുന്നത്. ഈ മാസം 12നാണ് ജോയ്മാത്യവിന്റെ നേതൃത്വത്തിൽ സിനിമാ സാംസ്‌കാരിക പ്രവർത്തകർ ഐക്യദാർഢ്യം അറിയിച്ച് പ്രകടനം നടത്തിയത്. നിരോധനമുള്ള സ്ഥലത്ത് പ്രകടനം നടത്തൽ, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കൽ, സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നടപടി. ജോയ്മാത്യുവിന് പുറമെ സംവിധായകൻ ഗിരീഷ് ദാമോദർ, ജോണ്‌സ് മാത്യു, പിടി ഹരിദാസൻ പി രഘുനാഥ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 25 പേർക്കെതിരെയുമാണ് കേസ്സെടുത്തത്.