ഐഎഫ്‌എഫ്‌കെ സ്‌ക്രീനിംഗിനിടെ പ്രമുഖ സംവിധായകൻ ഹോട്ടല്‍ മുറിയില്‍ വച്ച്‌ അപമാനിച്ചു; മുഖ്യമന്ത്രിക്ക് സിനിമ പ്രവര്‍ത്തകയുടെ പരാതി

Spread the love

തിരുവനന്തപുരം: ഐഎഫ്‌എഫ്‌കെ സ്‌ക്രീനിംഗിനിടെ സംവിധായകൻ ഹോട്ടലില്‍ വച്ച്‌ അപമാനിച്ചെന്ന് ആരോപിച്ച്‌ വനിതാ സിനിമ പ്രവർത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

video
play-sharp-fill

മുഖ്യമന്ത്രി പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി. ഇതേത്തുടർന്ന് ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തു.

പരാതിയില്‍ ഉറച്ച്‌ നില്‍ക്കുന്നെന്ന് സിനിമ പ്രവർത്തക വ്യക്തമാക്കി. പിന്നാലെ പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കേസെടുക്കുന്ന നടപടികളിലേക്ക് കടന്നില്ല. പരാതിയില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന കാര്യമടക്കം പ്രാഥമിക അന്വേഷണത്തില്‍ പരിശോധിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.