video
play-sharp-fill
കള്ളന്മാരുടെ വീട്ടിൽ പ്രധാന വേഷം, നിര്‍മാണത്തിലും പങ്കാളിയാക്കാം;  വാ​ഗ്ദാനം നൽകി ഇറച്ചി വ്യാപാരിയിൽ നിന്നും സിനിമ സംവിധായകൻ തട്ടിയത്  67 ലക്ഷം രൂപ; പാലക്കാട് കരിമ്പ സ്വദേശി കാജാ ഹുസൈൻ അറസ്റ്റിൽ

കള്ളന്മാരുടെ വീട്ടിൽ പ്രധാന വേഷം, നിര്‍മാണത്തിലും പങ്കാളിയാക്കാം; വാ​ഗ്ദാനം നൽകി ഇറച്ചി വ്യാപാരിയിൽ നിന്നും സിനിമ സംവിധായകൻ തട്ടിയത് 67 ലക്ഷം രൂപ; പാലക്കാട് കരിമ്പ സ്വദേശി കാജാ ഹുസൈൻ അറസ്റ്റിൽ

പാലക്കാട്: സിനിമയില്‍ പ്രധാന വേഷം നല്‍കാമെന്നും നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച്‌ ഇറച്ചി വ്യാപാരിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംവിധായകന്‍ അറസ്റ്റില്‍.

ഇറച്ചി വ്യാപാരിയായ അകത്തേത്തറ സ്വദേശി മുഹമ്മദ് ഷെരീഫില്‍ നിന്നും 67 ലക്ഷം രൂപ തട്ടിയെടുത്ത പാലക്കാട് കരിമ്പ സ്വദേശി കാജാ ഹുസൈൻ ആണ് അറസ്റ്റിലായത്.തുടക്കത്തില്‍ സഹായാഭ്യർത്ഥന എന്ന നിലയില്‍ ആയിരുന്നു മുഹമ്മദില്‍ നിന്നും കാജാ ഹുസൈൻ പണം വാങ്ങിയത്.

രണ്ട് ലക്ഷം രൂപ നല്‍കി സഹായിക്കണം എന്നും, ഇതിന് പകരമായി സിനിമയില്‍ പ്രധാന വേഷം നല്‍കാമെന്നുമായിരുന്നു കാജാ ഹുസൈൻ മുഹമ്മദിനോട് പറഞ്ഞത്. പിന്നീട് ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു.  ഇത്തരത്തില്‍ പലതവണയായി പണം കാജാ ഹുസൈന് കൈമാറിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെ കാജാ ഹുസൈൻ മുൻകൂർ ജാമ്യവുമായി കോടതിയെ സമീപിച്ചു. എന്നാല്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. കള്ളന്മാരുടെ വീടെന്ന ചിത്രത്തില്‍ പ്രധാന വേഷം നല്‍കാം എന്നായിരുന്നു കാജാ ഹുസൈന്റെ വാഗ്ദാനം.