play-sharp-fill
രണ്ടുവർഷമായി നയതന്ത്ര പാഴ്‌സലുകൾക്ക് അനുമതി നൽകിയിട്ടില്ല ; കസ്റ്റംസ് നൽകിയ സമൻസിന് മറുപടിയുമായി സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ

രണ്ടുവർഷമായി നയതന്ത്ര പാഴ്‌സലുകൾക്ക് അനുമതി നൽകിയിട്ടില്ല ; കസ്റ്റംസ് നൽകിയ സമൻസിന് മറുപടിയുമായി സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ സുപ്രധാന വെളിപ്പെടുത്തലുമായി സംസ്ഥാനത്ത് പ്രോട്ടോകോൾ വിഭാഗം. യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര പാഴ്‌സലുകൾക്ക് രണ്ടു വർഷമായി അനുമതി പത്രം നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോകോൾ വിഭാഗം കസ്റ്റംസിനെ അറിയിച്ചു.

സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് നൽകിയ സമൻസിനാണ് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തിന്റെ മറുപടി നൽകിയിരിക്കുന്നത്. രണ്ടുവർഷമായി നയതന്ത്ര പാഴ്‌സസലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് പ്രോട്ടോകോൾ ഓഫീസർ ബി. സുനിൽകുമാർ കസ്റ്റംസിന് നൽകിയ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു എ ഇ കോൺസുലേറ്റ് അനുമതി ആവശ്യപ്പെട്ടിട്ടില്ലെന്നും സംസ്ഥാന പ്രോട്ടോകോൾ വിഭാഗം വ്യക്തമാക്കി. ഇന്നലെ രാത്രി വൈകിയാണ് ഇമെയിലിലൂടേയം സ്പീഡ് പോസ്റ്റിലൂടെയും മറുപടി അയച്ചത്.

കസ്റ്റംസിന് നൽകിയ മറുപടിയ്‌ക്കൊപ്പം പ്രോട്ടോക്കോൾ ഹാൻഡ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും കൈമാറിയിട്ടുണ്ട്. എൻഐഎക്കും സംസ്ഥാന പ്രോട്ടോകോൾ വിഭാഗം ഉടൻ മറുപടി നൽകും.

നയതന്ത്ര ബാഗേജുകൾക്ക് ഇളവ് നൽകിയതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് എൻഐഎയും പ്രോട്ടോക്കോൾ വിഭാഗത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ മറുപടി അറിയിക്കാനുള്ള വിലാസം എൻഐഎ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടാണ് എൻ.ഐ.എയ്ക്കുള്ള മറുപടി വൈകുന്നത്.

 

അതേസമയം, മതഗ്രന്ഥങ്ങൾ എങ്ങനെ എത്തിയെന്ന് വിശദീകരിക്കേണ്ടത് കസ്റ്റംസാണെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ഗ്രന്ഥങ്ങൾ മലപ്പുറത്തെ രണ്ട് സ്ഥാപനങ്ങളിലുണ്ട്. 31 പാക്കറ്റുകളിൽ ഒരെണ്ണം മാത്രമാണ് പൊട്ടിച്ചത്. ബാക്കി സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. എല്ലാം അന്വേഷണത്തിലൂടെ കണ്ടെത്തട്ടെയെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു.