video

00:00

നേതാക്കളുടെ പേര് പറയണം, ജയിലിൽ തനിക്ക് ശാരീരിക-മാനസിക പീഡനങ്ങൾ, സ്വർണക്കടത്ത് കേസ് പ്രതി സരിത്

നേതാക്കളുടെ പേര് പറയണം, ജയിലിൽ തനിക്ക് ശാരീരിക-മാനസിക പീഡനങ്ങൾ, സ്വർണക്കടത്ത് കേസ് പ്രതി സരിത്

Spread the love

കൊച്ചി: ജയിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ള മൂന്ന് പോലീസുകാർ പൂജപ്പുര ജയിൽ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി സ്വർണക്കടത്ത് കേസ് പ്രതി സരിത്. കൊച്ചിയിലെ എൻഐഎ കോടതിയിലാണ് സരിത്ത് മൊഴി നൽകിയത്. ജയിലിൽ ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നും സരിത് മാധ്യമങ്ങളോടും പ്രതികരിച്ചു.

കേസിൽ ബിജെപി-കോൺഗ്രസ് നേതാക്കളുടെ പേര് പറയണമെന്നാവശ്യപ്പെട്ട് ജയിലിൽ തനിക്ക് ശാരീരിക-മാനസിക പീഡനങ്ങളുണ്ടായെന്ന് ജയിലിൽ കാണാനെത്തിയ അമ്മയോടും സഹോദരിയോടും സരിത് അറിയിച്ചിരുന്നു. തുടർന്നാണ് സരിത്തിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ എൻഎഐ കോടതിയെ സമീപിച്ചത്.

കേസിൽ തുടർനടപടി സ്വീകരിക്കാൻ കോടതി വീണ്ടും വാദം കേൾക്കും. അതേസമയം സരിത്തിന് ഭീഷണി ഉണ്ടാവരുതെന്നും എല്ലാ തരത്തിലുള്ള സംരക്ഷണവും ഉണ്ടാവണമെന്നും ജയിൽ ഡിജിപിയോട് കോടതി നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group