video
play-sharp-fill

മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം , സമീപത്ത് ബാറ്ററിയും വയറുകളും ; കോട്ടയം പൊൻകുന്നം സ്വദേശി ഡിണ്ടിഗലിൽ സ്ഫോടനത്തിൽ മരിച്ചു ; അന്വേഷണം ആരംഭിച്ച് എൻഐഎ

മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം , സമീപത്ത് ബാറ്ററിയും വയറുകളും ; കോട്ടയം പൊൻകുന്നം സ്വദേശി ഡിണ്ടിഗലിൽ സ്ഫോടനത്തിൽ മരിച്ചു ; അന്വേഷണം ആരംഭിച്ച് എൻഐഎ

Spread the love

ഡിണ്ടിഗൽ : തമിഴ്നാട്ടിൽ ഡിണ്ടിഗലിലുണ്ടായ സ്ഫോടനത്തിൽ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം.

പൊൻകുന്നം സ്വദേശി കൂരാലിലിൽ  സാബു ജോൺ (59) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്, മൃതദേഹത്തിന് സമീപത്തു നിന്ന് ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെത്തിയിട്ടുണ്ട്.

ഇയാൾ കഴിഞ്ഞ കുറച്ച് നാളുകളായി നാട്ടിൽ നിന്ന് മാറിനിന്ന് ദിണ്ടിഗലിൽ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് സംഭവ സ്ഥലത്ത് നിന്ന് ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു, പോലീസ് സ്ഥലത്തെത്തിയപ്പോൾ തന്നെ മൃതദേഹത്തിന് അടുത്തുനിന്ന് മറ്റൊരു സ്ഫോടനവും അവിടെ ഉണ്ടായി,  മൃഗങ്ങളെ ഓടിക്കാൻ വേണ്ടി നടത്തുന്നതാണോ ഈ സ്ഫോടനമെന്നാണ് ആദ്യം പോലീസിന് തോന്നിയ സംശയം. എന്നാൽ മൃതദേഹത്തിന് സമീപത്തുനിന്ന് ജലാറ്റിൻ സ്റ്റിക്കുകളും വയറുകളും കണ്ടെടുത്തതോടെ ഇയാളെക്കുറിച്ച് വീട്ടിൽ അന്വേഷിക്കുകയായിരുന്നു,

എന്നാൽ കഴിഞ്ഞാഴ്ച നാട്ടിൽ വന്നു തിരികെ പോയ ഇയാളെ കുറിച്ച് പിന്നീട് ഒരു വിവരവും ഉണ്ടായിരുന്നില്ല എന്ന് വീട്ടുകാർ പറഞ്ഞതോടെ എൻഐഎ അധികൃതരും ക്യൂ ബ്രാഞ്ച്, ഭീകര വിരുദ്ധ സേന എന്നിവരും അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ട്.