സംവിധാനം ചെയ്ത മൂന്നു സിനിമയിലും ഫഹദ് നായകനായി അഭിനയിച്ചു; അടുത്ത സിനിമയിൽ മാറ്റം ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല- ദിലീഷ് പോത്തൻ

Spread the love

സ്വന്തം ലേഖകൻ

തന്റെ മൂന്ന് ചിത്രങ്ങളിലും ഫഹദ് ഫാസിൽ നായകനായതിനെക്കുറിച്ച് തുറന്ന് പറയുകയാണ് നടനും സംവിധായകനും നിർമാതാവുമായ ദിലീഷ് പോത്തൻ. ‘സംവിധാനം ചെയ്ത മൂന്നു സിനിമയിലും ചില സാഹചര്യത്തിൽ ഫഹദ് നായകനായി അഭിനയിച്ചു. അടുത്ത സിനിമയിൽ മാറ്റം ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല. കഥ പൂർണമായി കഴിഞ്ഞാൽ മാത്രമേ താരങ്ങളെക്കുറിച്ച് ആലോചിക്കാറുള്ളൂ.’

‘എന്നാൽ കോവിഡ് സമയത്ത് ജോജി ചെയ്യേണ്ട സാഹചര്യം വന്നപ്പോൾ ഏറ്റവും അടുപ്പമുള്ള ആളുകളും പ്രൊഡക്ഷൻ ഹൗസും ഒക്കെ ആയതിനാൽ ഫഹദിനെപ്പറ്റി അപ്പോൾ ആലോചിച്ചു. ഫഹദ് മികച്ച നടനായതിനാലാണ് എന്റെ സിനിമകളിലെ നായക കഥാപാത്രമായി എത്തിയത്. വേറൊരു നടനിലേക്ക് പോയതുമില്ല.’

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സംവിധാനം ചെയ്ത മൂന്നു സിനിമയിലും ചില സാഹചര്യത്തിൽ ഫഹദ് നായകനായി അഭിനയിച്ചു. അടുത്ത സിനിമയിൽ മാറ്റം ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല. കഥ പൂർണമായി കഴിഞ്ഞാൽ മാത്രമേ താരങ്ങളെക്കുറിച്ച് ആലോചിക്കാറുള്ളൂ’- ദിലീഷ് പോത്തൻ പറഞ്ഞു.

കഥ പൂർണമായാൽ ഏറ്റവും അനുയോജ്യരായവരെ കണ്ടെത്താനാണ് ശ്രമിക്കുകയെന്നും അ‌ദ്ദേഹം പറഞ്ഞു. ഒരു സിനിമ കഴിയുമ്പോൾ അടുത്തതിന്റെ ആലോചന തുടങ്ങി കൊണ്ടിരിക്കും.മൂന്നും നാലും കഥകൾ ആലോചിക്കും. ഏതാണോ വട്ടം എത്തുക അതു സിനിമയായി സംഭവിക്കും.’ ദിലീഷ് പോത്തൻ പറഞ്ഞു.