
ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം ‘ഭഭബ’ യുടെ ആഗോള റിലീസ് തീയതി പുറത്തുവിട്ടു. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ധനഞ്ജയ് ശങ്കർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രം 2025 ഡിസംബർ 18ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും. ദിലീപിൻ്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. വളരെ സ്റ്റൈലിഷായി, കുടുംബ പ്രേക്ഷകർ ഇഷ്ടപെടുന്ന വിന്റേജ് ലുക്കിലാണ് ചിത്രത്തില്‍ ദിലീപിനെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും മാസ് കോമഡി ആക്ഷൻ എൻ്റെർടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും വേഷമിടുന്നുണ്ട്.
“ഭയം ഭക്തി ബഹുമാനം” എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് “ഭഭബ” എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. ചിത്രത്തിന്റേതായി പുറത്ത് വന്ന ടീസർ, പോസ്റ്ററുകള്‍ എന്നിവയെല്ലാം തന്നെ വലിയ പ്രേക്ഷക ശ്രദ്ധനേടിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മോഹൻലാല്‍ അതിഥി താരമായും വേഷമിട്ടിട്ടുണ്ട്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.



