
ദിലീപ് നായകനായ ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന സിനിമയുടെ യഥാർത്ഥ തിരക്കഥാകൃത്ത് കുമാർ നന്ദയാണെന്ന സത്യം ഇന്നും ആർക്കും അറിയില്ല. അത് വലിയ സങ്കടമാണ്: ഒരു കാലത്ത് സീരിയല്‍ അഭിനയരംഗത്തും ടെലിവിഷൻ കോമഡി പരിപാടികളിലും സ്ഥിരം സാന്നിദ്ധ്യമായിരുന്ന നടി പ്രജുഷയുടെ വെളിപ്പെടുത്തൽ.
കൊച്ചി: ഒരു കാലത്ത് സീരിയല്‍ അഭിനയരംഗത്തും ടെലിവിഷൻ കോമഡി പരിപാടികളിലും സ്ഥിരം സാന്നിദ്ധ്യമായിരുന്ന നടിയായിരുന്നു പ്രജുഷ.
തമിഴ് സീരിയലുകളിലും നായികാ വേഷങ്ങള്‍ ചെയ്തിരുന്ന പ്രജുഷ ഇപ്പോള്‍ അവസരങ്ങള്‍ കുറയാനിടയായ സാഹചര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. താരത്തിന്റെ ഭർത്താവും സംവിധായകനുമായ കുമാർ നന്ദയ്ക്ക് സിനിമാ രംഗത്ത് നിന്നുണ്ടായ മോശം അനുഭവങ്ങളും അവർ പങ്കുവച്ചു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രജുഷ ഇക്കാര്യങ്ങള്‍ സംസാരിച്ചത്.
‘ഒരു സമയത്ത് തിരുവനനന്തപുരത്തും തമിഴ്നാട്ടിലും പോയി സീരിയലുകളില്‍ അഭിനയിച്ചിരുന്ന സമയമുണ്ടായിരുന്നു. ഇന്ന് അതൊക്കെ മാറി. അവസരങ്ങള്‍ ഒരുപാട് കുറഞ്ഞു. പണ്ട് അഭിനയിക്കാൻ അധികം ആളുകളില്ലായിരുന്നു. ഓരോ സീരിയലുകളിലും നായികയും നായകനും മാത്രമേ മാറുളളൂ. ഇന്ന് അങ്ങനെയല്ല. എല്ലാവരും പുതിയ താരങ്ങള്‍ക്കാണ് സീരിയലുകളില്‍ പ്രാധാന്യം നല്‍കുന്നത്. അത് മിക്ക അഭിനേതാക്കളെയും ബാധിച്ചിട്ടുണ്ട്.
പഴയതിന്റെ ഒരു അംശം അവസരങ്ങള്‍ പോലും ഇപ്പോള്‍ ലഭിക്കുന്നില്ല. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ നിന്ന് ഒരുപാട് കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
എന്റെ ഭർത്താവ് കുമാർ നന്ദ സംവിധായകനാണ്. നല്ല സാമ്ബത്തിക ചുറ്റുപാടില്‍ ജീവിച്ച് വന്ന വ്യക്തിയായിരുന്നു അദ്ദേഹം.എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. ദിലീപ് നായകനായി എത്തിയ ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന ചിത്രം ഞങ്ങളെ വളരെയധികം വിഷമിപ്പിച്ചു. ആ സിനിമയുടെ സ്‌ക്രിപ്റ്റിന് ‘ജോസൂട്ടി എഴുതിയ സുവിശേഷം’ എന്നാണ് ഭർത്താവ് പേരിട്ടിരുന്നത്. അത് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ സിനിമ അദ്ദേഹത്തിന് തന്നെ സംവിധാനം ചെയ്യണമെന്ന് ആഗ്രമുണ്ടായിരുന്നു. സിനിമ നിർമിക്കാമെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ഉറപ്പ് നല്‍കി. താരങ്ങളെയും കാസ്റ്റ് ചെയ്തു. ശ്രീലങ്കയില്‍ ഷൂട്ടിംഗിനായി പോയി. ശ്രീലങ്കയില്‍ പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടർന്ന് നിർമാതാവിന് ഒരുപാട് നഷ്ടം വന്നു. ഒടുവില്‍ ഭർത്താവിനോട് നിർമാതാവ്, സംവിധായകൻ ജിത്തു ജോസഫിന്റെ ഡേറ്റ് കിട്ടിയെന്ന് പറഞ്ഞു.
അങ്ങനെ ഭർത്താവ് സിനിമയുടെ തിരക്കഥ മുഴുവനും നിർമാതാവിന് എഴുതി കൊടുത്തു. ആ സിനിമയുടെ യഥാർത്ഥ തിരക്കഥാകൃത്ത് കുമാർ നന്ദയാണെന്ന സത്യം ഇന്നും ആർക്കും അറിയില്ല. അത് വലിയ സങ്കടമാണ്. ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല. ഞാൻ പ്രതികരിച്ചു. ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു. അത് ഭർത്താവ് സമ്മതിച്ചില്ല’- പ്രജുഷ പറഞ്ഞു.