കേരളക്കര കണ്ട നീചവും ക്രൂരവുമായ ക്വട്ടേഷൻ ബലാത്സംഗം; തിരക്കേറിയ കൊച്ചി നഗരത്തിലൂടെ 2 മണിക്കൂർ നടിയുമായി വാഹനം മുന്നോട്ടുകുതിച്ചു;ഓടുന്ന വാഹനത്തിൽ നടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി;യഥാർത്ഥത്തിൽ എന്താണ് ആ രാത്രി സംഭവിച്ചത്?

Spread the love

 

കൊച്ചി:കേരളക്കരയാകെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചാണ് ആ വാർത്ത പുറത്ത് വരുന്നത്.
2017ല്‍ ഓടുന്ന വാഹനത്തില്‍ മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ടു . ഡിസംബർ എട്ടിന് അന്തിമവിധി വരുമ്പോൾ അവസാനിക്കുന്നത് എട്ടര വർഷം നീണ്ട വിചാരണ.

video
play-sharp-fill

പള്‍സർ സുനിയുടെ നേതൃത്വത്തില്‍ മണികണ്ഠൻ,വി പി വിജീഷ്, വടിവാള്‍ സലീം, പ്രദീപ് എന്നിവരായിരുന്നു അങ്കമാലിയിലെ സ്വകാര്യ കണ്‍വെൻഷൻ സെന്‍ററിന് സമീപം മാർട്ടിൻ ആന്‍റണിയുടെ സിഗ്നല്‍ കാത്തുനിന്നത്.

9 മണിയോടെ നടി തങ്ങളെ കടന്നുപോയെന്ന് സിഗ്നല്‍ ലഭിച്ചതോടെ പള്‍സർ സുനിയും സംഘവും ടെമ്ബോ ട്രാവലർ നടിയെ പിന്തുടർന്നു.അത്താണിക്ക് സമീപം ടെമ്ബോ ട്രാവലർ നടിയുടെ വാഹനവുമായി കൂട്ടിയിടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷമ പറയാനിറങ്ങിയ മണിയോട് മാടത്തോട് പറയാൻ മാർട്ടിൻ ആന്‍റണി പറഞ്ഞു. പൊടുന്നനെ നടിയിരുന്ന സീറ്റിലേക്ക് ചാടിക്കയറിയ വിജീഷ് മണികണ്ഠനോട് കയറാൻ പറഞ്ഞു. നടന്നത് എന്താണെന്ന് മനസ്സിലാകും മുൻപേ നടിയുമായി വാഹനം മുന്നോട്ടു കുതിച്ചു.

പിന്നീട് നടന്നത് കേരളം കണ്ട നീചവും ക്രൂരവുമായ ക്വട്ടേഷൻ ബലാത്സംഗമാണ്. മുഖംമൂടി ധരിച്ചാണ് സുനി കാറില്‍ കയറിയതെങ്കിലും ഒരു മാസം മുൻപ് തന്‍റെ ഡ്രൈവറായിരുന്നു സുനിയെ നടി തിരിച്ചറിഞ്ഞു.

ക്വട്ടേഷൻ ആണെന്നും നടിയുടെ നഗ്നശരീരത്തോടൊപ്പം വിവാഹനിശ്ചയമോതിരം ചേർത്തുവച്ച പടമാണ് ക്വട്ടേഷൻ നല്‍കിയ ആള്‍ക്ക് ആവശ്യമെന്നും പള്‍സർ സുനി തുറന്നു പറഞ്ഞു. വീട്ടില്‍ ചെന്നശേഷം ചിത്രം അയക്കാമെന്ന് നടി രക്ഷപ്പെടാനായി പറഞ്ഞു നോക്കിയെങ്കിലും നിങ്ങള്‍ അത്ര കഷ്ടപ്പെടേണ്ട എന്നായിരുന്നു സുനിയുടെ മറുപടി.

തിരക്കേറിയ കൊച്ചി നഗരത്തിലൂടെ രണ്ട് മണിക്കൂർ നടിയുമായി വാഹനം മുന്നോട്ടുപോയി, ഈ സമയം നടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി, ദൃശ്യങ്ങള്‍ 8 ക്ലിപ്പുകളില്‍ ആയി സുനി പകർത്തി.

ആക്രമണത്തിനുശേഷം നടൻ ലാലിന്‍റെ വീട്ടിലേക്ക് മാർട്ടിൻ ആന്‍റണി നടിയുമായി പോയി, പ്രതികള്‍ ടെമ്ബോട്രാവലറില്‍ രക്ഷപ്പെട്ടു. ലാല്‍ വിളിച്ച്‌ പൊലീസ് എത്തി നടിയുടെ പ്രാഥമിക മൊഴി ശേഖരിച്ച്‌ കേസെടുത്തു.

തന്നെ ഭീഷണിപ്പെടുത്തി ചെയ്യിച്ചതാണെന്നും തനിക്ക് ഇതിനെക്കുറിച്ച്‌ അറിവില്ലായിരുന്നുവെന്നും മാർട്ടിൻ ലാലിനോടും പിന്നീട് വന്ന എംഎല്‍എ പിടി തോമസിനോടും പൊലീസിനോടും പറഞ്ഞു. മാർട്ടിൻ ആന്‍റണിയുടെ മൊഴികളിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയ പൊലീസ് വൈകാതെ തന്നെ മാർട്ടിനെ കസ്റ്റഡിയിലെടുത്തു