നടിയെ ആക്രമിച്ച കേസ്: ഹൈക്കോടതിയിൽ നിന്നും രൂക്ഷവിമർശനം; ഒടുവിൽ രക്ഷപെടാൻ മറ്റൊരു വഴിയുമില്ലാതെ ജഡ്ജിയമ്മാവന്റെ കാൽപിടിച്ച് അപേക്ഷിച്ച് ദിലീപ്

നടിയെ ആക്രമിച്ച കേസ്: ഹൈക്കോടതിയിൽ നിന്നും രൂക്ഷവിമർശനം; ഒടുവിൽ രക്ഷപെടാൻ മറ്റൊരു വഴിയുമില്ലാതെ ജഡ്ജിയമ്മാവന്റെ കാൽപിടിച്ച് അപേക്ഷിച്ച് ദിലീപ്

സ്വന്തം ലേഖകൻ

കോട്ടയം: നടിയെ ആക്രമിച്ച കേസിൽ മൂന്നു മാസത്തോളം ജയിലിൽ കിടന്നപ്പോൾ ‘പുറത്തിറക്കാൻ’ സഹായിച്ച ജഡ്ജിയമ്മാവന്റെ കാലിൽ പിടിച്ച് അപേക്ഷിക്കാൻ ദിലീപ് വീണ്ടുമെത്തി. നടി ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ നിന്നും അതിരൂക്ഷമായ വിമർശനം നേരിട്ടതിനു പിന്നാലെയാണ് ദിലീപ് ജഡ്ജിയമ്മാവൻ കോവിലിൽ സന്ദർശനം നടത്തിയത്. നടിയെ ആക്രമിച്ച കേസിൽ ഒന്നിനു പിന്നാലെ ഒന്നായി തിരിച്ചടി നേരിടുന്ന ദിലീപ് ഇപ്പോൾ ജഡ്ജിയമ്മാവൻ കോവിലിൽ എത്തിയത് വലിയ വാർത്താ പ്രധാനന്യമാണ് നേടിയത്. വെള്ളിയാഴ്ച്ച രാത്രി ചെറുവള്ളി ദേവീക്ഷേത്രത്തിലെത്തിയ ദിലീപ് ഉപദേവാലയമായ ജഡ്ജിയമ്മാവൻ കോവിലിൽ വഴിപാടും കരിക്ക് അഭിഷേകവും നടത്തി.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് 90 ദിവസത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. ദിലീപ് റിമാൻഡിൽ കഴിയവേ 2017 ജൂലൈ മാസത്തിൽ സഹോദരൻ അനൂപ് ഇവിടെത്തി വഴിപാട് നടത്തിയിരുന്നു. ഇതിനു പിന്നാലെ തന്നെ ദിലീപിന് കേസിൽ ജാമ്യവും ലഭിച്ചിരുന്നു. ഇത് വലിയ വിശ്വാസമാണ് ജഡ്ജിയമ്മാവൻ കോവിലിൽ ദിലീപിന് നൽകിയതെന്ന് സിനിമാ വൃത്തങ്ങളിൽ തന്നെ സൂചനയുണ്ട്. ഇതിനിടെയാണ് ഇപ്പോൾ ഹൈക്കോടതിയിൽ നിന്നും നടിയെ ആക്രമിച്ച കേസിൽ അതിരൂക്ഷമായ വിമർശനം നേരിടേണ്ടി വന്നത്. ഇത് കൂടി കണക്കിലെടുത്താണ് ദിലീപ് വെള്ളിയാഴ്ച തന്നെ ജഡ്ജിയമ്മാവൻ കോവിലിൽ എത്തിയതെന്നാണ് ലഭിക്കുന്ന സൂചന. ജഡ്ജിയമ്മാവൻ കോവിലിൽ എത്തി പ്രാർത്ഥിച്ചാൽ നിയമപരമായ കേസുകളിൽ വിജയം ഉറപ്പാണെന്നാണ് വിശ്വാസം. ഇത് തന്നെയാണ് ദിലീപിനെ വീണ്ടും ഇവിടെ എത്തിച്ചത്.
എന്നാൽ ക്ഷേത്രത്തിലെത്തിയ ദിലീപിന്റെ ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ച ആരാധകരെയും മാധ്യമപ്രവർത്തകരെയും ദിലീപിന് ഒപ്പം ഉണ്ടാരുന്നവർ തടഞ്ഞെന്നു ആരോപണം ഉണ്ട്.നടന്റെ ചിത്രം എടുത്ത കുട്ടികളുടെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു മേടിച്ചു ചിത്രം നശിപ്പിച്ചുകളഞ്ഞെന്നും ആക്ഷേപമുണ്ട്.