ദിലീപിന് അവാർഡ് കൊടുക്കരുത് എന്ന് ആദ്യം മുതൽ തന്നെ ശക്തമായ നിർദേശം നൽകിയ ചലച്ചിത്ര അക്കാഡമിയിലെ പ്രമുഖ ആര്? ദിലീപിനെ അവഗണിച്ചെന്ന് ആരാധകർ..

Spread the love

സ്വന്തംലേഖകൻ

കോട്ടയം : ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ജനപ്രിയമാണെന്ന അഭിപ്രായങ്ങൾ ഒരു വശത്തു ഉയരുമ്പോളും പുതിയ വിവാദങ്ങൾക്കു വഴി തുറക്കുന്നു. അവാർഡിൽ നിന്നും ദിലീപിനെയും ദിലീപ് ചിത്രമായ കമ്മാരസംഭവത്തെയും ജൂറി തഴഞ്ഞുെവന്ന് ആരോപിച്ച് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് “ദിലീപ് ഒാൺലൈൻ “എന്ന ഫെയ്സ്ബുക്ക് പേജിൽ കുറിപ്പും പ്രത്യക്ഷപെട്ടു കഴിഞ്ഞു.
‘ദിലീപിന് അവാർഡ് കൊടുക്കരുത് എന്ന് ആദ്യം മുതൽ തന്നെ ശക്തമായ നിർദേശം നൽകിയ ചലച്ചിത്ര അക്കാഡമിയിലെ പ്രമുഖ ആര്? ദിലീപിന് അവാർഡ് കൊടുത്താൽ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകും എന്നാണ് പറഞ്ഞ കാരണം. കമ്മാര സംഭവം മത്സരിച്ചു ഒന്നാം സ്ഥാനത്തു എത്തിയത് 4 ക്യാറ്റഗറിയിൽ. മികച്ച ഛായാഗ്രഹണം, മികച്ച പുതുമുഖ സംവിധയകാൻ, മികച്ച വസ്ത്രാലങ്കാരം, മികച്ച കല സംവിധാനം. എന്നാൽ കമ്മാര സംഭവത്തിന് 4 അവാർഡുകൾ നൽകിയാൽ അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകും എന്ന് പറഞ്ഞു രണ്ട് അവാർഡുകൾ വെട്ടി നിരത്തി. മികച്ച നടനുള്ള അവാർഡിന് പരിഗണിക്കപ്പെട്ട ആൾ മികച്ച സഹനടൻ ആയി. ജൂറിയിൽ നടന്ന ഈ വെട്ടിനിരത്തലുകളും വീതം വെപ്പുകളും എന്ന് പുറത്തു വരും?’ കുറിപ്പിൽ ചോദിക്കുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂറിയിൽ നടന്നത് എന്ത്?

ദിലീപിന് അവാർഡ് കൊടുക്കരുത് എന്ന് ആദ്യം മുതൽ തന്നെ ശക്തമായ നിർദേശം നൽകിയ ചലച്ചിത്ര അക്കാഡമിയിലെ പ്രമുഖ ആര്? ദിലീപിന് അവാർഡ് കൊടുത്താൽ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകും എന്നാണ് പറഞ്ഞ കാരണം.
കമ്മാര സംഭവം മത്സരിച്ചു ഒന്നാം സ്ഥാനത്തു എത്തിയത് 4 ക്യാറ്റഗറിയിൽ. മികച്ച ഛായാഗ്രഹണം, മികച്ച പുതുമുഖ സംവിധയകാൻ, മികച്ച വസ്ത്രാലങ്കാരം, മികച്ച കല സംവിധാനം. എന്നാൽ കമ്മാര സംഭവത്തിന് 4 അവാർഡുകൾ നൽകിയാൽ അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകും എന്ന് പറഞ്ഞു 2 അവാർഡുകൾ വെട്ടി നിരത്തി. മികച്ച നടനുള്ള അവാർഡിന് പരിഗണിക്കപ്പെട്ട ആൾ മികച്ച സഹനടൻ ആയി.
ജൂറിയിൽ നടന്ന ഈ വെട്ടിനിരത്തലുകളും വീതം വെപ്പുകളും എന്ന് പുറത്തു വരും?