video
play-sharp-fill
നടിയെ ആക്രമിച്ച സംഭവം ; ദിലീപ് ഉൾപ്പെടെയുള്ളവർക്കെതിരെ തിങ്കളാഴ്ച കുറ്റം ചുമത്തും

നടിയെ ആക്രമിച്ച സംഭവം ; ദിലീപ് ഉൾപ്പെടെയുള്ളവർക്കെതിരെ തിങ്കളാഴ്ച കുറ്റം ചുമത്തും

 

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ തിങ്കളാഴ്ച കുറ്റം ചുമത്തും. അതുകൊണ്ട് തന്നെ ദിലീപ് അടക്കമുള്ള പ്രതികൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാകണം. പ്രതികളെ കോടതി ഇന്ന് കുറ്റപത്രം വായിപ്പിച്ചു കേൾപ്പിക്കും.

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാണിച്ച് നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളിയിരുന്നു. കേസിൽ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കാൻ സാധ്യമല്ലെന്നുമാണ് പ്രത്യേക കോടതി ജഡ്ജി ഹണി വർഗീസ് വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ഈ കേസിൽ പത്ത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പൾസർ സുനി, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വജേഷ്, സലിം, പ്രദീപ്, ചാർളി തോമസ്, നടൻ ദിലീപ്, സനൽകുമാർ, വിഷ്ണു എന്നിവരാണ് മറ്റ് പ്രതികൾ