
മലയാള ചലച്ചിത്ര ലോകത്ത് വളരെക്കാലം വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച ഒന്നായിരുന്നു നടൻ ദിലീപിന്റെയും ഭാര്യ കാവ്യാ മാധവന്റെയും പ്രണയം. 2016 നവംബർ 25നാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹശേഷം കാവ്യ സിനിമയില്‍ സജീവമല്ലായിരുന്നു. ഇതോടെ വലിയ രീതിയിലുള്ള ഗോസിപ്പുകളും ഉയർന്നു വന്നിട്ടുണ്ട്.
കാവ്യ സിനിമയില്‍ നിന്ന് വിട്ടുനിൽക്കാൻ കാരണം ദിലീപാണെന്നായിരുന്നു പലരുടെയും ഊഹാപോഹങ്ങള്‍. എന്നാൽ ഇപ്പോഴിതാ അത്തരം തെറ്റിദ്ധാരണകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കാവ്യാ. ദിലീപ് പങ്കെടുക്കേണ്ടിയിരുന്ന ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടയിലാണ് കാവ്യയുടെ വെളിപ്പെടുത്തൽ.
‘ദിലീപേട്ടൻ പങ്കെടുക്കേണ്ട ഒരു ചടങ്ങായിരുന്നു ഇത്. അദ്ദേഹത്തിന് വരാൻ സാധിച്ചില്ല. അദ്ദേഹത്തിന് അപ്രതീക്ഷിതമായി യുകെയിലേക്ക് പോകേണ്ടി വന്നു. ഹരിയേട്ടൻ വളരെ വേണ്ടപ്പെട്ട ആളാണ്, പോകാതിരിക്കാൻ പറ്റില്ല അതുകൊണ്ട് നീ എങ്കിലും പോകണമെന്ന് ദിലീപേട്ടൻ പറഞ്ഞു. അതുകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ വന്നിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരിക്കലും ദിലീപേട്ടനല്ല എന്നെ വീട്ടില്‍ നിർത്തിയിട്ടുളളത്. അത് എന്റെ അഭിപ്രായം തന്നെ ആയിരുന്നു. എനിക്കു മോളെ ഒക്കെ നോക്കി ആ ഒരു കാലഘട്ടം നേരിട്ട് എക്സ്പീരിയൻസ് ചെയ്യണമെന്നുണ്ടായിരുന്നു. അതിനു വേണ്ടിയിട്ടാണ് ഞാൻ ബ്രേക്ക് എടുത്തത്. എല്ലാവർക്കും എല്ലാവിധത്തിലുമുള്ള സന്തോഷവും സമാധാനവും നന്മകളും നേരുന്നു. ഒരിക്കല്‍ കൂടി ഈ ചടങ്ങില്‍ പങ്കെടുക്കാൻ സാധിച്ചതിലുള്ള നന്ദി അറിയിക്കുന്നു’- കാവ്യ പറഞ്ഞു.
ആദ്യ ഭാര്യ മഞ്ജു വാര്യരെ പോലെ ദിലീപ് തന്റെ രണ്ടാമത്തെ ഭാര്യ കാവ്യയെയും സിനിമയില്‍ നിന്ന് അകറ്റി നിർത്തിയിരിക്കുകയാണെന്ന തരത്തിലുളള മോശം കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നുനിറഞ്ഞത്. ഇത്തരം കമന്റുകള്‍ക്ക് മറുപടിയായാണ് കാവ്യ ഇപ്പോള്‍ മൗനം ഭേദിച്ചിരിക്കുന്നത്. അതേസമയം കാവ്യയുടെ സിനിമയിലേക്കുളള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. പുതിയ സിനിമ എപ്പോഴാണെന്നാണ് കാവ്യയുടെ ഫാൻസ് പേജിലൂടെ ആരാധകർ ചോദിക്കുന്നത്.