play-sharp-fill
ദിലീപിന്റെ പേരില്‍ തോക്ക് ലൈസന്‍സ് ഇല്ല; ഡിലീറ്റ് ചെയ്ത ഫയലുകള്‍ ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുക്കും

ദിലീപിന്റെ പേരില്‍ തോക്ക് ലൈസന്‍സ് ഇല്ല; ഡിലീറ്റ് ചെയ്ത ഫയലുകള്‍ ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുക്കും

സ്വന്തം ലേഖകൻ

കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് വീടുകളിലും സ്ഥാപനത്തിലും റെയ്ഡ് നടന്നത്. സുപ്രധാനതെളിവുകൾ ലഭിച്ചാൽ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ചും മുന്നോട്ടുവന്നേക്കും.


കോടതിയുടെ അനുമതിയോടെയാണ് റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്തസംഘം റെയ്ഡിനെത്തിയത്. സൈബർ വിദഗ്ധരും ഒപ്പമുണ്ടായിരുന്നു. ആലുവയിലെ പത്മസരോവരം വീടിനുമുന്നിൽ എറണാകുളം ക്രൈംബ്രാഞ്ച് യൂണിറ്റ് എസ്.പി. മോഹനചന്ദ്രനടക്കമുള്ള സംഘം 20 മിനിറ്റോളം കാത്തുനിന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഗേറ്റ് തുറക്കാതായതോടെ അന്വേഷണസംഘം ഗേറ്റും മതിലും ചാടിക്കടന്നു. വീടിനുള്ളിൽ ആരുമില്ലെന്ന് മനസ്സിലാക്കിയതിനുശേഷം ദിലീപിന്റെ സഹോദരിയെ വിളിച്ചുവരുത്തുകയായിരുന്നു.

ഇവരിൽനിന്ന് താക്കോൽ വാങ്ങിയാണ് സംഘം അകത്തുപ്രവേശിച്ചത്. ഇതിനിടെ ദിലീപിന്റെ അഭിഭാഷകനും പിന്നാലെ ദിലീപും എത്തി.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തണമെന്ന് നടൻ ദിലീപും കൂട്ടരും 2017 നവംബർ 15-ന് പത്മസരോവരത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി.