കോടതി മുറിയിലെ വാദങ്ങൾ ചോർത്തി; ഉദ്യോഗസ്ഥനെതിരെ പരാതിയുമായി നടൻ ദിലീപ്

Spread the love

നടി ആക്രമിക്കപ്പെട്ട കേസിൽ, അടച്ചിട്ട കോടതി മുറിയിലെ വാദങ്ങൾ ചോർത്തിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടൻ ദിലീപ്. ഇത്തരമൊരു സാക്ഷി ഉണ്ടെങ്കിൽ ആദ്യം കോടതിയെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും ദിലീപ് കോടതിയിൽ ചൂണ്ടിക്കാട്ടി.

video
play-sharp-fill

കോടതിയിൽ പറയാത്ത പല കാര്യങ്ങളും ചാനലുകളിൽ പറഞ്ഞു. ബാലചന്ദ്രകുമാർ പൊലീസിന് മൊഴി നൽകുന്നതിന് മുൻപ് ചാനലിന് അഭിമുഖം നൽകി. അതേസമയം കോടതിയലക്ഷ്യ ഹർജികൾ ജനുവരി 12ന് പരിഗണിക്കാനായി മാറ്റി.

കുറ്റവിമുക്തനാക്കപ്പെട്ടതോടെ ദിലീപിൻ്റെ ജാമ്യ ബോണ്ടുകൾ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് പാസ്പോർട്ട് തിരികെ നൽകാനുള്ള തീരുമാനവും. അതേസമയം അതിജീവിത നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group