
സ്വന്തം ലേഖകൻ
കൊച്ചി: ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ചയോടെ സമര്‍പ്പിക്കും.
വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ചോദിക്കേണ്ടതു വിചാരണക്കോടതിയാണെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിചാരണക്കോടതി എന്തു നിലപാടു സ്വീകരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.ഗൂഢാലോചന കേസില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം ഹൈക്കോടതിയില്‍ എടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദീലിപിന്റെ 33 മണിക്കൂര്‍ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിരുന്നു. അവസാനദിനം വീഡിയോ തെളിവുകളടക്കം ഉപയോഗിച്ചുള്ള ചോദ്യംചെയ്യലാണു നടന്നത്. എന്നാല്‍, കുറ്റംചെയ്തിട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു മൂന്നാംദിനവും ദിലീപ്.
ചില തെളിവുകള്‍ ചോദ്യം ചെയ്യലില്‍ കിട്ടിയിട്ടുണ്ട്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസന്‍ എടവനക്കാടിനെ ചൊവ്വാഴ്ച അന്വേഷണസംഘം വിളിച്ചുവരുത്തിയിരുന്നു. ശബ്ദരേഖയിലെ ശബ്ദം ദിലീപിന്റേതാണെന്ന് വ്യാസന്‍ തിരിച്ചറിഞ്ഞു. കേസിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് വ്യാസന്‍ പ്രതകരിച്ചു.ഇതിനിടെയാണ് തുടരന്വേഷണത്തിലെ തെളിവുകള്‍ ഹാജരാക്കാന്‍ വിചാരണക്കോടതി ഉത്തരവിട്ടത്. കേസിലെ ഒരു സാക്ഷിയുടെ വിസ്താരം കൂടി ഇന്നലെ നടന്നു. പ്രോസിക്യൂഷന്‍ തെളിവായി സമര്‍പ്പിച്ച 9 രേഖകളും കോടതി പരിശോധിച്ചു.വെള്ളിയാഴ്ച വിസ്തരിക്കാനുള്ള 3 സാക്ഷികള്‍ക്കു സമന്‍സ് കൈമാറാനും കോടതി നിര്‍ദേശിച്ചു.സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എന്‍.അനില്‍കുമാര്‍ രാജിവച്ച സാഹചര്യത്തില്‍ അഡീ. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സുനില്‍കുമാറാണു കോടതിയില്‍ ഹാജരായത്.
അതിനിടെ പുതിയ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കാനുള്ള അഭിഭാഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കിയിട്ടുണ്ട്. അടുത്തയാഴ്ച ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.ഗൂഢാലോചനക്കേസില്‍ നടന്‍ ദീലിപിന്റെയും കൂട്ടരുടെയും 33 മണിക്കൂര്‍ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിരുന്നു. അവസാനദിനം വീഡിയോ തെളിവുകളടക്കം ഉപയോഗിച്ചുള്ള ചോദ്യംചെയ്യലാണു നടന്നത്. രണ്ടുദിവസങ്ങളിലായി ചോദ്യംചെയ്തതിലൂടെ ലഭിച്ച മൊഴിയിലെ പൊരുത്തക്കേടുകള്‍ ചേര്‍ത്തുള്ള ചോദ്യങ്ങളും ചോദിച്ചു. മൂന്നാംദിനവും കുറ്റംചെയ്തിട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ദിലീപ്.
ചോദ്യം ചെയ്യലില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കാര്യങ്ങളില്‍ ദിലീപ് ഉറച്ചുനിന്നു. പല തെളിവുകളും ദിലീപിനുമുന്നില്‍ അന്വേഷണസംഘം നിരത്തിയെങ്കിലും ഇതെല്ലാം സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് പറഞ്ഞത്. അവസാനദിനത്തിലെ ചോദ്യംചെയ്യലിന് നേതൃത്വം നല്‍കാന്‍ ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തും എത്തി. ഇതുവരെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വിശകലനംചെയ്തു.
പ്രതികളുടെ വൈരുധ്യം നിറഞ്ഞ മൊഴികള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. ശബ്ദരേഖയിലുള്ളത് പ്രതികളുെട ശബ്ദംതന്നെയെന്ന് സ്വതന്ത്രമൊഴികളിലൂടെ സ്ഥിരീകരിക്കുകയുംചെയ്തു. ഇതുകേന്ദ്രീകരിച്ചാകും വ്യാഴാഴ്ച ഹൈക്കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ദിലീപിന്റെയും കൂട്ടരുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധിപറയുക.ഇതിന് ശേഷം വിചാരണ കോടതിയിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കും
ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അപ്പു എന്നിവരെയാണ് മൂന്നുദിവസങ്ങളിലായി ചോദ്യംചെയ്തത്.