കോട്ടയംകാരിയായ യുവനടി ആത്മഹത്യയ്ക് ശ്രമിച്ചു; ഗുളികയുടെ ഡോസ് അധികമായതാണെന്ന് നടിയുടെ വിശദീകരണം; ദിലീപ് കേസുമായി ബന്ധപ്പെട്ട് കൂറുമാറിയ നടിയുടേത് ആത്മഹത്യാ ശ്രമമെന്ന് സൂചന; ദിലീപിനെതിരെ കുരുക്കു മുറുകുമ്പോള്‍ കൂറു മാറിയവരും കുടുങ്ങുമോ?

കോട്ടയംകാരിയായ യുവനടി ആത്മഹത്യയ്ക് ശ്രമിച്ചു; ഗുളികയുടെ ഡോസ് അധികമായതാണെന്ന് നടിയുടെ വിശദീകരണം; ദിലീപ് കേസുമായി ബന്ധപ്പെട്ട് കൂറുമാറിയ നടിയുടേത് ആത്മഹത്യാ ശ്രമമെന്ന് സൂചന; ദിലീപിനെതിരെ കുരുക്കു മുറുകുമ്പോള്‍ കൂറു മാറിയവരും കുടുങ്ങുമോ?

സ്വന്തം ലേഖകൻ
കൊച്ചി: കോട്ടയംകാരിയായ യുവനടി ആത്മഹത്യയ്ക് ശ്രമിച്ചു.ദിലീപ് കേസുമായി ബന്ധപ്പെട്ട് കൂറുമാറിയ നടിയുടേത് ആത്മഹത്യാ ശ്രമമെന്ന് സൂചന.

താന്‍ ആത്മഹത്യക്ക് ശ്രമിആശുപത്രിയില്ലന്നും അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതാണന്നും യുവ നടിയുടെ വിശദീകരണം. പൊലീസ് പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല.

ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച്‌ അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ അപകടനില തരണംചെയ്തു. നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങള്‍ മൂലമാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹമുയര്‍ന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ കൂറുമാറിയവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂറുമാറിയ ശേഷം സാക്ഷികളില്‍ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ സുഹൃത്തായ നടി ആത്മഹത്യക്ക് ശ്രമിച്ചത് ദിലീപിനെതിരെ ഗുരുതര ആരോപണങ്ങള്‍ വന്നതിന് പിന്നാലെയാണ്. ദിലീപിന്റെ ചില ഓഡിയോ സംഭാഷണങ്ങള്‍ സംവിധായകന്‍ ബാല ചന്ദ്രകുമാര്‍ പുറത്ത് വിട്ടത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് നടി ആത്മഹത്യക്ക് ശ്രമിച്ചു എന്ന് വിവരം പുറത്ത് വരുന്നത്. അതേ സമയം നടിയുടെ കുടുംബ പ്രശ്നങ്ങളാണ് ഇതിന് പിന്നിലെന്നാണ് സിനിമാ മേഖലയിലുള്ളവര്‍ പറയുന്നത്.

നേരത്തെ നടിയെ ആക്രമിച്ചു കേസുമായി ബന്ധപ്പെട്ട നിര്‍ണായക മൊഴി യുവനടി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, കോടതിയില്‍ ഇവര്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇപ്പോൾ കുടംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്ന് സിനിമാ മേഖലയിലുള്ളവര്‍ പറയുമ്പോഴും ദീലീപിനെതിരെ പുതിയ കേസ് എടുത്തതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചു എന്നത് ദുരൂഹത ഏറുന്നുണ്ട്.

ദിലീപിനെതിരെ കുരുക്കു മുറുകുമ്പോള്‍ കൂറു മാറിയവരും കുടുങ്ങുമോ എന്ന സംശയമാകാം യുവനടിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് സൂചന.