video
play-sharp-fill

യുവനടി ആക്രമിക്കപ്പെട്ട സംഭവം ; ഇന്ന് വിചാരണ ആരംഭിക്കും

യുവനടി ആക്രമിക്കപ്പെട്ട സംഭവം ; ഇന്ന് വിചാരണ ആരംഭിക്കും

Spread the love

 

സ്വന്തം ലേഖിക

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇന്ന് വിചാരണ ആരംഭിക്കും.കൊച്ചിയിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഇന്നലെ പ്രതികളായ ദിലീപുൾപ്പെടെയുള്ളവർ അഭിഭാഷകന്റെ
സാന്നിധ്യത്തിൽ പരിശോധിച്ചു. കേരളത്തിന് പുറത്തുള്ള സാങ്കേതിക വിദഗ്ധനെയാണ് ദിലീപ് പരിശോധനക്ക് നിയോഗിച്ചത്. ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു.

എന്നാൽ ആവശ്യം നിരസിച്ച കോടതി, അഭിഭാഷകനും സാങ്കേതിക വിദഗ്ധനും ഒപ്പം ദൃശ്യങ്ങൽ കാണാൻ അനുമതി നൽകി.ഇതിന് പിന്നാലെ കേസിലെ അഞ്ച് പ്രതികളും സമാന ഹർജി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാവർക്കും ഒരുമിച്ച് കാണാമെന്നായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്. ഇതനുസരിച്ച് രാവിലെ പതിനൊന്നരയ്ക്ക് ദിലീപ് ഒഴികെയുള്ള പ്രതികൾ അഭിഭാഷകർക്കൊപ്പം ഹാജരായി.

കേരളത്തിന് പുറത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധനൊപ്പമാണ് ദിലീപിൻറെ അഭിഭാഷകർ എത്തിയത്. പ്രതികളും അഭിഭാഷകരും സാങ്കേതിക വിദഗ്ദരും ഉൾപ്പെടെ 16 പേരെ ദേഹപരിശോധനക്ക് ശേഷമാണ് കോടതി ഹാളിലേക്ക് കയറ്റിയത്.

ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഉപകരണങ്ങൾ പ്രതികളുടെ കൈവശമില്ലെന്ന് ഉറപ്പു വരുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിലായിരുന്നു ഇത്.

12 മണി മുതൽ ഒരു മണി വരെ ഒരുമിച്ചിരുന്ന് എല്ലാവരും ദൃശ്യങ്ങൾ കണ്ടു. എന്നാൽ ഉച്ചയ്ക്ക് ശേഷം തങ്ങൾക്ക് വീണ്ടും ദൃശ്യങ്ങൾ കാണണമെന്ന് ദിലീപിന്‌റെ അഭിഭാഷകർ ആവശ്യപ്പെട്ടു. തുടർന്ന് രണ്ട് മണിയോടെ അഭിഭാഷകർക്കൊപ്പം ദിലീപ് എത്തി ദൃശ്യങ്ങൾ പരിശോധിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം പരിശോധന നീണ്ടു. നാളെ വീണ്ടും കേസ് വിചാരണ കോടതി പരിഗണിക്കുന്നുണ്ട്.