
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍ ദിലീപിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചുവെന്ന ആരോപണം ശക്തമായിരുന്നു.
അന്നത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുതല്‍ ജയില്‍ മേധാവി ആർ ശ്രീലേഖ വരെ ദിലീപിന് അനുകൂലമായി പലഘട്ടത്തില്‍ നിലകൊണ്ടുവെന്നാണ് ആരോപണം. തനിക്കെതിരായി ഉയർന്ന ആരോപണങ്ങളില്‍ ലോക്നാഥ് ബെഹ്റ മൗനം പാലിച്ചെങ്കിലും ദിലീപ് നിരപരാധിയാണെന്ന ആർ ശ്രീലേഖയുടെ അവകാശവാദം വലിയ വിമർശനങ്ങള്‍ക്കാണ് വഴി വെച്ചത്.
സർവ്വീസില്‍ നിന്നും പിരിഞ്ഞതിന് പിന്നാലെയായിരുന്നു സ്വന്തം യൂട്യൂബ് ചാനലിലൂടെയും മറ്റ് മാധ്യമങ്ങളിലൂടേയും ദിലീപിന് വേണ്ടി ആർ ശ്രീലേഖ രംഗത്ത് വന്നത്. ആലുവ ജയിലിലെത്തി റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ സന്ദർശിച്ചപ്പോള്‍ കണ്ടത് കരളലിയിക്കുന്ന കാഴ്ചകളായിരുന്നുവെന്നായിരുന്നു ആർ ശ്രീലേഖ പറഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിലീപ് എഴുന്നേല്ക്കാന് പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. സ്ക്രീനില്‍ കണ്ട ദിലീപ് തന്നെയാണോ ഇതെന്നു സംശയം തോന്നിക്കുന്ന തരത്തിലുള്ള രൂപമായിരുന്നു. അതൃത്തോളം വികൃതമായിരുന്നു താരത്തിന്റെ രൂപം. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് ആവശ്യമായ സൗകര്യം ഒരുക്കിയതെന്നും അവർ തുറന്ന് പറഞ്ഞു.
‘ഞാന്‍ ജയിലിലിലെത്തുന്ന സമയം ദിലീപ് മറ്റ് തടവുകാരുടെ ഇടയില്‍ തറയില്‍ പായ വിരിച്ചു കിടക്കുകയായിരുന്നു. ദിലീപിനെ തട്ടിവിളിച്ചപ്പോള്‍ എഴുന്നേല്ക്കാൻ പോലും കഴിയുമായിരുന്നില്ല, വിറയ്ക്കുന്നുണ്ടായിരുന്നു. അഴിയില്‍ പിടിച്ച് എഴുന്നേറ്റു നിന്നെങ്കിലും വീണുപോയി. സ്ക്രീനില്‍ കണ്ട ആളുതന്നെയാണോ എന്നു സംശയം തോന്നുന്ന തരത്തിലുള്ള രൂപമായിരുന്നു. ഇതു കണ്ടു മനസലിഞ്ഞതോടെയാണ് സഹായിക്കാൻ തീരുമാനിച്ചത്’ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ആർ ശ്രീലേഖ പറഞ്ഞു.



