play-sharp-fill
ദിലീപിനെ അനുകൂലിച്ച് രാഹുൽ ഈശ്വർ; ദേശീയപതാകയുടെ ചിഹ്നമുള്ള ഉടുപ്പിട്ട് വരുമ്പോഴെങ്കിലും  കുറച്ച് മാന്യത കാണിക്കണമെന്ന് ബൈജു കൊട്ടാരക്കര;  ചാനൽ ചർച്ചയിൽ തമ്മിൽ  അടിച്ച്  രാഹുൽ ഈശ്വറും ബൈജു കൊട്ടാരക്കരയും

ദിലീപിനെ അനുകൂലിച്ച് രാഹുൽ ഈശ്വർ; ദേശീയപതാകയുടെ ചിഹ്നമുള്ള ഉടുപ്പിട്ട് വരുമ്പോഴെങ്കിലും കുറച്ച് മാന്യത കാണിക്കണമെന്ന് ബൈജു കൊട്ടാരക്കര; ചാനൽ ചർച്ചയിൽ തമ്മിൽ അടിച്ച് രാഹുൽ ഈശ്വറും ബൈജു കൊട്ടാരക്കരയും

സ്വന്തം ലേഖിക

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത അതേ ദിവസം തന്നെയാണ് ദിലീപും സംഘവും ഫോണുകള്‍ മാറ്റിയിരിക്കുന്നതെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര.

ഐഎംഇഐ നമ്പര്‍ പ്രകാരം പൊലീസ് അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിരിക്കുന്ന കാര്യം അതാണ്. അതിന് ശേഷമാണ് ഫോണ്‍ മുംബൈക്ക് അയച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈക്കോടതി തിങ്കളാഴ്ച രാവിലെ 10.15 ന് ഫോണ്‍ ഹാജരാക്കാന്‍ ദിലീപിനോട് ആവശ്യപ്പെട്ടപ്പോള്‍ ആറ് ഫോണുകള്‍ മാത്രമാണ് ഹാജരാക്കിയത്. അതില്‍ തന്നെ നാല് ഫോണുകള്‍ ഓര്‍ജിനലും രണ്ടെണ്ണം വേറെയുമാണ്. അപ്പോള്‍ മൊത്തത്തില്‍ കേസുമായി ബന്ധപ്പെട്ട മൂന്ന് ഫോണുകള്‍ ഇനിയും കിട്ടാനുണ്ടെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേര്‍ക്കുന്നു. ഒരു സ്വകാര്യ ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ഫോണുകള്‍ കിട്ടാത്തതിനെ കുറിച്ചൊന്നും ആര്‍ക്കും ഇവിടെ യാതൊരു വേവലാതിയും ഇല്ല. എന്തുകൊണ്ടാണ് ഈ ഫോണെല്ലാം മാറ്റിവെച്ചിരിക്കുന്നത്. അതിനകത്ത് വിലപ്പെട്ട പല രേഖകളും കാണും. അതുകൊണ്ടാണ് ആ ഫോണുകള്‍ കോടതിയില്‍ കൊടുക്കാത്തത്. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനെ സംബന്ധിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ആ ഫോണിലുണ്ടാവുമെന്നും അദ്ദേഹം പറയുന്നു.

ഇപ്പോള്‍ കോടതിയില്‍ കൊടുത്തിരിക്കുന്ന ഫോണുകളില്‍ ഒരു ചുക്കും ഉണ്ടായിരിക്കില്ല. ആ ഫോണിന് അകത്തുള്ള എല്ലാ കാര്യങ്ങളും ഡിലീറ്റ് ചെയ്ത് കളഞ്ഞിട്ട് വെറും ബ്ലാങ്ക് ആയിട്ടാവും കൊടുത്തിട്ടുണ്ടാവു. അല്ലെങ്കില്‍ വ്യാജമായിട്ടുള്ള എന്തെങ്കിലും അതില്‍ കയറ്റിക്കാണണം. ഈ ഫോണുകള്‍ നിയമപ്രശ്നവുമായി ഇങ്ങനെ മുന്നോട്ട് പോവും. മറ്റു ഫോണുകള്‍ എവിടെയെങ്കിലും നശിപ്പിച്ച്‌ കളഞ്ഞതായി രേഖയുണ്ടാക്കുമെന്നും ബെജുക്കൊട്ടരക്കര പറഞ്ഞു.

ഇതിന് പിന്നാലെ ചര്‍ച്ചയില്‍ ദിലീപിനെ അനുകൂലിച്ച്‌ സംസാരിച്ച രാഹുല്‍ ഈശ്വറിനെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു ബൈജു കൊട്ടാരക്കര നടത്തിയത്. ദേശീയ പതാക അലേഖനം ചെയ്ത ഉടുപ്പൊക്കെ ഇട്ട് ചര്‍ച്ചയില്‍ വന്ന് പച്ചക്കള്ളം പറയുമ്പോള്‍ അല്‍പമെങ്കിലും ഉളുപ്പ് വേണം. ദേശീയ പതാകയുള്ള ഉടുപ്പ് മാറ്റിയിട്ട് വന്നിരിക്കാന്‍ പാനലിസ്റ്റുകളോട് ഒന്ന് പറയണമെന്നും ബൈജു കൊട്ടാര അവതാരകനോടായി പറയുന്നു.

ഇതിന് പിന്നാലെ വളരെ രൂക്ഷമായ രീതിയിലായിരുന്നു രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചത്. ചര്‍ച്ച പുരോഗമിക്കുന്തോറും ബൈജു കൊട്ടാരക്കരയും രാഹുല്‍ ഈശ്വരും തമ്മിലുള്ള തര്‍ക്കവും രൂക്ഷമായി വന്നിരുന്നു. ഒരു ഘട്ടത്തില്‍ രാഹുല്‍ ഈശ്വര്‍ ബൈജു കൊട്ടാരക്കരയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ‘മിണ്ടാതിരുന്നാല്‍ നിങ്ങള്‍ക്ക് കൊള്ളാം, അല്ലെങ്കില്‍ അടുത്ത തവണ നിങ്ങള്‍ സംസാരിക്കില്ല, ആ രീതിയില്‍ ഞാന്‍ ഇവിടെ ബഹളം വെക്കും’ എന്നുമായിരുന്നു രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.